സുപെർ മാർകെറ്റിലെ കവർച; പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു; കമ്പിപ്പാര, മോടോർ സൈകിൾ കസ്റ്റഡിയിലെടുത്തു
Apr 18, 2021, 18:05 IST
ഉപ്പള: (www.kasargodvartha.com 18.04.2021) ബന്തിയോട് പച്ചമ്പളയിൽ സുപെർ മാർകെറ്റ് കുത്തിത്തുറന്ന് 9000 രൂപയോളം കവർന്ന സംഭവത്തിൽ രണ്ട് പ്രതികളെ കടയിൽ കൊണ്ട് വന്ന് തെളിവെടുത്തു. ഉപ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ റഊഫ് (47), കോഴിക്കോട് സ്വദേശി ഷൈജു (38) എന്നിവരാണ് പ്രതികൾ.
പച്ചമ്പള ട്രേഡേഴ്‌സിലാണ് മോഷണം നടന്നത്. കവർചയ്ക്ക് ഉപയോഗിച്ച കമ്പിപ്പാര, യാത്ര ചെയ്‌ത മോടോർ സൈകിൾ എന്നിവ കസ്റ്റഡിയിലെടുത്തു. കുമ്പള എസ് ഐ കെപിവി രാജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജിത്, ഷാജി, പ്രശോഭ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഏപ്രിൽ എട്ടിന് വ്യാഴാഴ്ച രാത്രി ഉപ്പളയിൽ നിന്ന് അതിഥി തൊഴിലാളിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഇവരെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്തതിൽ നിന്ന് നിരവധി കേസുകളിൽ പ്രതികളാണെന്ന് തിരിച്ചറിഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് ഇരുവർക്കുമെതിരെയുള്ളത്.

Keywords: Kerala, News, Kasaragod, Top-Headlines, Robbery, Case, Police, Shop, Custody, Bandiyod, Supermarket robbery; Defendants were brought in and evidence was taken; Tool and the motorcycle were taken into custody.
< !- START disable copy paste -->