city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Face Packs | വേനൽ ചൂടിൽ ചർമം സംരക്ഷിക്കാം; പ്രകൃതിദത്ത ഫേസ്‌ പാക്കുകൾ ഇതാ

ന്യൂഡെൽഹി: (KasargodVartha) മികച്ച ആരോഗ്യം പോലെ ചർമ്മ സംരക്ഷണത്തിനും വലിയ പ്രാധാന്യം കൽപിക്കുന്നവരാണ് നമ്മൾ. ചൂട് കാലം വരവായതോടെ ചർമ്മത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളെ കുറിച്ചു ആധിയില്ലാത്തവർ കുറവായിരിക്കണം. ഈ വേനൽ കാലത്ത് ചർമ്മം വരണ്ടുണങ്ങാതെ കാത്ത് സംരക്ഷിക്കാൻ കഴിയുന്ന ഫേസ് പാക്കുകളെ കുറിച്ച് അറിയാം.

Face Packs | വേനൽ ചൂടിൽ ചർമം സംരക്ഷിക്കാം; പ്രകൃതിദത്ത ഫേസ്‌ പാക്കുകൾ ഇതാ

കെമിക്കലുകൾ അടങ്ങിയിട്ടുള്ള ക്രീമുകൾ പതിവായി ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിന് ഭാവിയിൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതിനാൽ പ്രകൃതിദത്ത ഫേസ്പാക്കുകളെ ആശ്രയിക്കുന്നതാണ് ആരോഗ്യകാരമായ രീതി. അത്തരം ആളുകൾക്ക് ഉപകാരപ്പെടുന്ന കുറച്ചു ഫേസ് പാക്കുകൾ ഇതാ.

1. പപ്പായയും തേനും ചേർത്ത മിശ്രിതം 30 മിനിറ്റ് മുഖത്തു പുരട്ടുക. ശേഷം കഴുകി വൃത്തിയാക്കാം.

പപ്പായ അരച്ചു പേസ്റ്റാക്കി വെച്ചത് അരക്കപ്പ് എടുക്കുക, അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം മുഖത്ത് നന്നായി പുരട്ടുക.

2. തൈരിനൊപ്പം കടലമാവും ചേർത്ത് 30 മിനിറ്റ് മുഖത്തു പുരട്ടുക, ശേഷം കഴുകി കളയാം.

രണ്ട് ടേബിൾ സ്പൂൺ കടല മാവ് എടുക്കുക, അതിലേക്ക് ഒരു ടീ സ്പൂൺ തൈര് ചേർക്കുക. എന്നിട്ട് നന്നായി യോജിപ്പിക്കുക. ശേഷം ഉപയോഗിക്കാം. ഫേസ് പാക്കുകൾ ഉപയോഗിക്കുന്നതിന് മുന്നേ മുഖം നന്നായി കഴുകി വൃത്തിയാക്കേണ്ടതാണ്. വരണ്ട ചർമ്മമുള്ളവർക്ക് ഇത് ഫലപ്രദമായിരിക്കും. മുഖകാന്തി ലഭിക്കാനും മുഖക്കുരു മാറുവാനും ഇത് സഹായിക്കും.

3. കറ്റാർ വാഴയ്ക്ക് ഒപ്പം കക്കിരിയും ചേർത്ത് നമുക്ക് ഫേസ്പാക്ക് ഉണ്ടാക്കാം.

ആദ്യം കുറച്ചു കക്കിരി ചുരണ്ടി എടുക്കുക. കറ്റാർ വാഴയുടെ ജെല്ലും എടുക്കുക. ശേഷം ഇത് രണ്ടും നന്നായി ചേർത്ത് യോജിപ്പിക്കുക. ശേഷം 30 മിനിറ്റ് മുഖത്തു തേച്ചു പിടിപ്പിക്കുക. ചർമ്മത്തിലൂടെ രക്തയോട്ടം വർധിപ്പിക്കാൻ ഇത് സഹായിക്കും. മുഖത്തെ ചർമ്മത്തിലെ ജലാംശം നില നിർത്താനും ഈ പ്രകൃതിദത്തമായ ഫേസ്പാക്ക് നല്ലതാണ്.

ചർമ്മ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഫേസ്പാക്കുകൾ മാത്രമല്ല ആവശ്യം. നല്ല ആരോഗ്യകരമായ ഭക്ഷണവും കൃത്യമായ ഉറക്കവും അത്യാവശ്യമാണ്. നല്ല വ്യായാമവും മാനസിക ആരോഗ്യവും നല്ല രീതിയിൽ നില നിർത്തുന്നതിന് ഒപ്പം ഇത്തരം പ്രകൃതിദത്തമായ ഫേസ്പാക്കുകൾ കൂടി ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിലെ ആരോഗ്യം നില നിർത്താൻ കഴിവുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക ഒപ്പം നന്നായി വെള്ളം കുടിക്കുക. ഈ വേനൽ ചൂടിൽ അധികം പുറത്തു ഇറങ്ങാതിരിക്കുക. ഇറങ്ങുമ്പോൾ സൺസ്‌ക്രീനും സൺഗ്ലാസും ഉപയോഗിക്കാവുന്നതാണ്.

Keywords: News, National, New Delhi, Health, Lifestyle, Face, Face Packs, Summer, Curd, Sun Glass,  Summer Face Packs To Get Flawless Skin, Shamil.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia