Found Dead | സ്റ്റുഡിയോ ജീവനക്കാരൻ വീട്ടിൽ മരിച്ച നിലയിൽ
ബദിയഡുക്ക: (KasaragodVartha) സ്റ്റുഡിയോ ജീവനക്കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉക്കിനടുക്ക കാര്യാട് ഹൗസിലെ പരേതനായ ആനന്ദ നായിക് - ശാരദ ദമ്പതികളുടെ മകൻ കെ പ്രവീണ (33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ വീട്ടിലെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി വീട്ടുകാർ സമീപത്ത് പൂജയ്ക്ക് പോയിരുന്നു. ഇതിനിടയിൽ ഭാര്യയെയും കൂട്ടി പ്രവീണ വീട്ടിൽ വന്നിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. അതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
മുള്ളേരിയയിലെ സ്റ്റുഡിയോയിൽ ജീവനക്കാരനായിരുന്നു പ്രവീണ. ഭാര്യ: മമത. തൻവീക ഏക മകളാണ്. സഹോദരങ്ങൾ: പ്രശാന്ത്, പ്രകാശ്, പ്രദീപ്. ബദിയഡുക്ക പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.