city-gold-ad-for-blogger

സര്‍വകലാശാല അധികാരികളുടെ നിലപാട് വിദ്യാര്‍ത്ഥി സമൂഹത്തിന് അപമാനകരം: വിദ്യാര്‍ത്ഥി സംഘടനകള്‍

കാസര്‍കോട്: (www.kasargodvartha.com 25.06.2020) കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ദളിത്-സ്ത്രീ വിരുദ്ധ രീതികളുടെ പേരില്‍ അന്വേഷണവിധേയനായി  സസ്‌പെന്‍ഷനില്‍ കഴിയുന്ന അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്ന് അധികാരികള്‍ പിന്മാറണമമെന്നു വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇംഗ്ലീഷ് താരതമ്യ സാഹിത്യ വിഭാഗത്തിലെ അധ്യാപകനായ ഡോ. പ്രസാദ് പന്ന്യന്‍ പ്രതികാര നടപടിയെന്നോണം തനിക്കെതിരെ പരാതി നല്‍കിയ ദളിത് ഗവേഷണ വിദ്യാര്‍ത്ഥിനിയെ കക്ഷിചേര്‍ത്ത്‌കൊണ്ട് ഹൈക്കോടതിയില്‍ റിട് പെറ്റീഷന്‍ സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ അധ്യാപകനെതിരെ മറ്റു മൂന്നു ഗവേഷണ വിദ്യാര്‍ത്ഥിനികള്‍കൂടി പരാതികള്‍ നല്‍കിയിട്ടും ആഭ്യന്തര അന്വേഷണ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ നിയമനടപടി സ്വീകരിക്കാകാന്‍ സര്‍വകലാശാല തയ്യാറായില്ല. പരാതിയെ സംബന്ധിച്ചു തുടര്‍നടപടികള്‍ എടുക്കുന്നതിലുണ്ടായ വീഴ്ചയാണോ കാര്യങ്ങള്‍ ഇവിടെവരെ എത്തിച്ചതെന്ന് സംശയിക്കുന്നതായി സംഘടനകള്‍ അഭിപ്രായപ്പെട്ടു.

ജാതി,  ലിംഗം എന്നിവ ചൂണ്ടിക്കാട്ടി തന്റെ അക്കാഡമിക് മികവിനെ ചോദ്യം ചെയുകയും, വ്യക്തിപരമായ കാര്യങ്ങളില്‍ കൈകടത്തുകയും,  പിജി വിദ്യാര്‍ഥികളുടെ ചോദ്യപേപ്പര്‍ നിര്‍മാണം, മൂല്യനിര്‍ണയം തുടങ്ങി അദ്ദേഹം ചെയ്യേണ്ട ജോലികള്‍ ഏല്‍പ്പിക്കുകയും ചെയ്തുകൊണ്ട്  തന്റെ ഗവേഷണത്തിനു ബുദ്ധിമുട്ട് സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി പരാതി കൊടുക്കാന്‍ നിര്‍ബന്ധിതയായത്. ആവശ്യപ്പെട്ടതുപോലെ ഗൈഡിനെ മാറ്റി എങ്കിലും തുടര്‍ന്നുണ്ടാകേണ്ടിയിരുന്ന നടപടികളില്‍ അധികൃതര്‍ അലംഭാവം കാണിച്ചതാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥിക്കെതിരായ നീക്കത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് എന്നു സംഘടനകള്‍ ചൂണ്ടിക്കാട്ടി. കള്ളക്കേസില്‍ കുടുക്കി പരാതി നല്‍കിയ ഒരു വിദ്യാര്‍ത്ഥിയെപോലും  വേട്ടയാടാനോ അവരുടെ തുടര്‍ പഠനത്തെ ഈ വിഷയം ബാധിക്കാനോ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമൂഹം അനുവധിക്കില്ല എന്നും പ്രസാദ് പന്ന്യനെ പുറത്താക്കി വിദ്യാര്‍ത്ഥികള്‍ക്ക് സുഗമമായി ഗവേഷണം തുടരാനുള്ള അന്തരീക്ഷം ഒരുക്കണമെന്നും എന്‍ എസ് യു ഐ,  എം എസ് എഫ്, എ എസ് എ എന്നീ സംഘടനകള്‍ ആവശ്യപ്പെട്ടു.

നിലവില്‍ സര്‍വകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയുടെ അധ്യക്ഷനായി ഡോ. പ്രസാദ് തുടരുന്നതും, വിഷയത്തില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐയുടെ കുറ്റകരമായ മൗനവും സര്‍വ്വകലാശാലയ്ക്കും, വിദ്യാര്‍ത്ഥി സമൂഹത്തിനും അപമാനമാണെന്നും സംഘടനകള്‍ കൂട്ടിചേര്‍ത്തൂ.
സര്‍വകലാശാല അധികാരികളുടെ നിലപാട് വിദ്യാര്‍ത്ഥി സമൂഹത്തിന് അപമാനകരം: വിദ്യാര്‍ത്ഥി സംഘടനകള്‍

Keywords: Kasaragod, Kerala, news, Top-Headlines, Students, university, Students union against University
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia