city-gold-ad-for-blogger

വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ ഒതുങ്ങരുത്, നാടിന്റെ വികസനത്തില്‍ പങ്കാളികളാകണം : പിണറായി

കോഴിക്കോട്: (www.kasargodvartha.com 25.06.2017) വിദ്യാര്‍ഥി സമൂഹം ക്യാമ്പസുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ നാടിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ഉള്ളേരി എംഡിറ്റ് ടെക്‌നോളജിക്കല്‍ ക്യാമ്പസിന്റെ ഉദ് ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുടെ സേവനം പ്രയോജനപ്പെടുത്തും. ലൈഫ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള മേല്‍നോട്ട ചുമതലയില്‍ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളജുകളെ പങ്കാളികളാക്കും.

വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ ഒതുങ്ങരുത്, നാടിന്റെ വികസനത്തില്‍ പങ്കാളികളാകണം : പിണറായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ നടക്കുന്ന വികസന പദ്ധതികളില്‍ വിദ്യാര്‍ഥി - അധ്യാപക സമൂഹത്തിന്റെ സേവനം ഉറപ്പാക്കാന്‍ ഭരണാധികാരികള്‍ ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക് എന്നുള്ള ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ അതിവേഗം മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരണ സാമ്പത്തിക സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്. കൊച്ചി മെട്രോ, ഗോശ്രീ പാലം, സിയാല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് നല്‍കിയ സാമ്പത്തിക സഹായം ഇതിനുദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ് ഘാടനം എം.കെ. രാഘവന്‍ എം.പി നിര്‍വഹിച്ചു. 

എം.ദാസന്‍ അനുസ്മരണം പി. മോഹനന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മുന്‍ എം.പി അഡ്വ. പി.സതീദേവി, ടി.വി. ബാലന്‍, മനയത്ത് ചന്ദ്രന്‍, എന്‍. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Also Read:
പ്രധാനമന്ത്രി അമേരിക്കയിൽ; ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ച്ച തിങ്കളാഴ്ച്ച നടത്തും

Keywords: Students should not confined to campus, should participate in the development of the country: Pinarayi, Kozhikode, Protect, news, Top-Headlines, House, Teacher, inauguration, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia