Students Charity | മിഠായിയും ജന്മദിന കേകും വേണ്ടെന്ന് വെച്ച് വിദ്യാർഥികൾ കൊച്ചു കൊച്ചു സമ്പാദ്യങ്ങൾ സ്വരൂപിച്ചു; പൂർവ വിദ്യർഥികളും കൈകോർത്തു; പലതുള്ളി പെരുവെള്ളമായി; സ്നേഹത്തിന്റെ കെട്ടുറപ്പിൽ സഹപാഠിക്ക് വീടൊരുങ്ങുന്നു
Jan 11, 2024, 11:47 IST
മൊഗ്രാൽ: (KasargodVartha) അകാലത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട സഹപാഠിക്ക് വീടൊരുക്കാൻ മുന്നോട്ട് വന്ന് മൊഗ്രാൽ ഗവ. വെകേഷനൽ ഹയർ സെകൻഡറി സ്‌കൂളിലെ വിദ്യാർഥികൾ. പൂർവ വിദ്യാർഥികളുടെയും മറ്റ് സുമനസുകളുടെയും സഹായവും ലഭിച്ചു. പിതാവിനെയും പിന്നാലെ മാതാവിനെയും അകാലത്തിൽ നഷ്ടപ്പെട്ട സ്‌കൂളിലെ അനാഥ കുട്ടിക്ക് വീടുവെച്ചു കൊടുക്കാൻ ഹെഡ്മാസ്റ്റർ അബ്ദുൽ ബശീറാണ് നിർദേശം മുന്നോട്ട് വെച്ചത്.
< !- START disable copy paste -->
'സസ്നേഹം സഹപാഠിക്ക്' എന്ന് പദ്ധതിക്ക് പേരുമിട്ടു. വിദ്യാർഥികൾ എല്ലാ ദിവസവും മിഠായി ഉപേക്ഷിച്ച് അതിനുള്ള പണം ക്ലാസ് അധ്യാപികയെയും അവരത് ദിനേന പദ്ധതി കൺവീനറെയും എൽപിക്കും. ഈ അധ്യായന വർഷം പൂർത്തിയാകുമ്പോഴേക്കും സഹപാഠിക്ക് വീട് ഒരുക്കുകയായിരുന്നു ലക്ഷ്യം. പി ടി എ കമിറ്റിയും മറ്റ് വിദ്യാർഥികളും പൂർവ വിദ്യാർഥികളും അത് ഏറ്റെടുക്കുകയും ചെയ്തു.
തങ്ങളുടെ സഹപാഠിക്ക് വീടൊരുക്കാനുള്ള വിദ്യർഥികളുടെ കൊച്ചു കൊച്ചു സമ്പാദ്യങ്ങൾ ഇന്ന് ലക്ഷങ്ങൾ കടന്നിരിക്കയാണ്. പലതുള്ളി പെരുവള്ളം എന്ന് പഠിച്ചത് അവർ അന്വർഥമാക്കിക്കൊണ്ടിരിക്കുന്നു. നന്മ നിറഞ്ഞ പ്രവൃത്തി കേട്ടറിഞ്ഞ് ഓരോ വർഷത്തെയും എസ്എസ്എൽസി ബാചുകാരും നാട്ടുകാരും തുക ശേഖരിച്ച് സഹായവുമായി സ്കൂളിൽ എത്തിച്ച് കൊണ്ടിരിക്കുകകയാണ്.
അതുകൊണ്ട് തന്നെ വിചാരിച്ചതിലും മുമ്പ് തന്നെ കുറ്റിയടിക്കലിന് കളമൊരുങ്ങിയിരിക്കയാണ്. ജനുവരി 12ന് വെള്ളിയാഴ്ച രാവിലെ വീടിന്റെ കുറ്റിയടിക്കൽ കർമം നിർവഹിക്കും. കുഞ്ഞനുറുമ്പുകൾ സ്വരുക്കൂട്ടിയ ചെറുധാന്യമണികൾ കലവറ നിറക്കുന്ന സഹജീവി സ്നേഹത്തിന്റെ മനോഹര കാഴ്ചയാണ് മൊഗ്രാലിൽ നിന്ന് കാണാനാവുന്നത്. ഈ കുരുന്നുകള്‍ മൂന്ന് പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്ക് നന്‍മ നിറച്ച സമ്മാനമാണ് കൈമാറുന്നത്.
Keywords: News, Malayalam News, Kasaragod, Students, Classmate, House, Mogral, Students help classmate to build house