ചങ്ങനാശേരിയെ കണ്ണീരിലാഴ്ത്തി വിദ്യാര്‍ത്ഥികളുടെ മുങ്ങിമരണം
Dec 29, 2019, 15:02 IST
പത്തനംതിട്ട: (www.kasargodvartha.com 29.12.2019) ചങ്ങനാശേരിയെ കണ്ണീരിലാഴ്ത്തി വിദ്യാര്‍ത്ഥികളുടെ മുങ്ങിമരണം. ചങ്ങനാശേരി വെജിറ്റബിള്‍ മാര്‍ക്കറ്റിനു സമീപം ഇലഞ്ഞിപ്പറമ്പില്‍ മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍-സുനി ദമ്പതികളുടെ മകന്‍ സച്ചിന്‍ മാര്‍ട്ടിന്‍ (19), ചങ്ങനാശേരി ബൈപാസ് റോഡില്‍ മോര്‍ക്കുളങ്ങര റൂബിനഗര്‍ പുതുപ്പറമ്പില്‍ പി കെ സുരേഷ്- ഗീത ദമ്പതികളുടെ മകന്‍ ആകാശ് (19) എന്നിവരാണ് ശാസ്താംകോയിക്കല്‍ മണിമലയാറ്റിലെ തേലപ്പുഴകടവില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്.
ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ബൈക്കുകളില്‍ വിനോദയാത്രക്ക് എത്തിയതായിരുന്നു 13 അംഗ വിദ്യാര്‍ത്ഥി സംഘം. തുടര്‍ന്നാണ് അപകടമുണ്ടായത്. കുടെയുള്ളവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി ഇരുവരെയും കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സച്ചിന്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജില്‍ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. സഹോദരി: സൗമ്യ.
ആകാശ് പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളജില്‍ ബി കോം എല്‍ എല്‍ ബി വിദ്യാര്‍ത്ഥിയാണ്. സഹോദരിമാര്‍: ശ്രുതി, പൂജ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Pathanamthitta, Top-Headlines, Death, Students drowned to death
< !- START disable copy paste -->