city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത; മൃതദേഹത്തില്‍ പാടുകള്‍, പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്കു മാറ്റി

വെള്ളരിക്കുണ്ട്: (www.kasargodvartha.com 15.06.2020) വീടിനകത്തു മരിച്ച നിലയില്‍ കാണപ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെസ്റ്റ് എളേരി നാട്ടക്കല്‍ കുന്നിലെ ദിനേശന്‍ ലക്ഷ്മി ദമ്പതികളുടെ മകന്‍ ജിഷ്ണു (15)വിന്റെ മൃതദേഹമാണ് പോലീസ് സര്‍ജന്റെ സാനിധ്യത്തില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരത്തേക്കു മാറ്റിയത്.തിങ്കളാഴ്ച രാവിലെയാണ് കിടപ്പ് മുറിയില്‍ ജിഷ്ണുവിനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ ജിഷ്ണുവിന്റെ മൃദുദേഹത്തില്‍ കഴുത്തിന്റെ ഇരുവശവും ചില പാടുകള്‍ കണ്ടെത്തിയതോടെ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സര്‍ജന്‍ വിവരം പോലീസിനെ അറിയിച്ചു.തുടര്‍ന്ന് വെള്ളരിക്കുണ്ട് പോലീസ് ജിഷ്ണുവിന്റെ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും ചോദ്യം ചെയ്തിരുന്നു.ഇതില്‍ നിന്നും ചില തെളിവുകള്‍ ലഭിച്ച പോലീസ് മൃതദേഹം വിദഗ്ദ്ധ പോസ്റ്റ് മോര്‍ട്ടം നടത്തണം എന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ മാത്രമേ പോസ്റ്റുമോര്‍ട്ട നടപടികള്‍ നടക്കുകയുള്ളൂ. നിലവില്‍ അസ്വാഭിക മരണത്തിനു കേസെടുത്തിരിക്കുന്ന വെള്ളരിക്കുണ്ട് പോലീസ് പോസ്റ്റ്ുമോര്‍ട്ടത്തിന് ശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്ന് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ദിനേശന്‍ ലക്ഷ്മി ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവനാണ് ജിഷ്ണു. മാലോത്ത് കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എസ് എസ് എല്‍. സി. പരീക്ഷ എഴുതി ഫലം വരുന്നതും കാത്തു നില്‍ക്കുകയായിരുന്നു. വിഷ്ണു സഹോദരനാണ്.

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത; മൃതദേഹത്തില്‍ പാടുകള്‍, പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്കു മാറ്റി


Keywords:  Kasaragod, Kerala, news, Top-Headlines, Death, Student, Vellarikundu, Student's dead body sent to Pariyaram for Post mortem
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia