കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവം: പരിചമുട്ടുകളിയില്‍ അപ്പീലിലെത്തിയ ടീമിന് ഒന്നാം സ്ഥാനം; നിലവാരമില്ലാത്തതാണെന്ന് പറഞ്ഞ് ഉപജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെ തര്‍ക്കം, കൈയ്യാങ്കളി
Nov 23, 2018, 10:29 IST
കുട്ടമത്ത്: (www.kasargodvartha.com 23.11.2018) കുട്ടമത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഹൊസ്ദുര്‍ദ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമാണ് ചേരിതിരിഞ്ഞ് സംഘര്‍ഷത്തിലേര്‍പെട്ടത്. പരിചമുട്ടുകളിയില്‍ അപ്പീലിലെത്തിയ ദുര്‍ഗ സ്‌കൂള്‍ ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു. എന്നാല്‍ ഇവരുടേത് നിലവാരമില്ലാത്ത കളിയായിരുന്നുവെന്നാരോപിച്ച് ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിനെത്തിയ ഹൊസ്ദുര്‍ഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
പോലീസ് ഇടപെട്ടാണ് സംഘട്ടനത്തില്‍ ഏര്‍പെട്ട വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റിയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഒന്നാംവേദിക്ക് മുമ്പിലാണ് വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടിയത്. തുടര്‍ന്ന് വെവ്വേറെ സ്ഥലത്ത് സംഘടിച്ചുനിന്ന വിദ്യാര്‍ത്ഥികള്‍ പത്തുമിനുട്ടിന്റെ ഇടവേളയില്‍ രണ്ടാമതും ഏറ്റുമുട്ടി. ഇതോടെ പോലീസ് ഇരുകൂട്ടരെയും പിടിച്ചുമാറ്റി. അധ്യാപകരോട് അവരവരുടെ ടീമുകളെയും കൂട്ടി കലോത്സവനഗരിക്ക് പുറത്തേക്ക് പോകാന്‍ പോലീസും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ പുഷ്പ ഉള്‍പ്പടെയുള്ളവരും ആവശ്യപ്പെടുകയും ചെയ്തു.
മത്സരത്തിലെ അവ്യക്തത സംബന്ധിച്ച് ഹൊസ്ദുര്‍ഗ് സ്‌കൂള്‍ കുട്ടികള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിധികര്‍ത്താക്കളുടെ യോഗ്യത പരിശോധിക്കണമെന്നും ബന്ധപ്പെട്ടവര്‍ മത്സരം വീഡിയോയില്‍ കണ്ട് ഫലപ്രഖ്യാപനത്തില്‍ അപാകം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, District Collector, School-Kalolsavam, Student's clash in District School Kalolsavam place
< !- START disable copy paste -->