Drowned | ബന്ധുക്കൾക്കൊപ്പം വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Aug 1, 2023, 11:18 IST
നീലേശ്വരം: (www.kasargodvartha.com) ബന്ധുക്കൾക്കൊപ്പം വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ബങ്കളം പാൽ സൊസൈറ്റിക്ക് സമീപം ജമാഅത് ക്വാർടേർസിൽ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകൻ ആൽബിൻ സെബാസ്റ്റ്യൻ (17) ആണ് മരിച്ചത്. പ്രദേശവാസികളും ഫയർഫോഴ്സും തിരച്ചിൽ നടത്തിവരുന്നതിനിടെ ചൊവ്വാഴ്ച രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഓട്ട് കംപനിയിലേക്ക് കളിമണ്ണെടുത്ത വലിയ താഴ്ചയുള്ള വെളളക്കെട്ടിലാണ് ആൽബിൻ മുങ്ങിമരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ബന്ധുക്കളായ കുട്ടികൾക്കൊപ്പം നീന്തുമ്പോഴാണ് മാതാവിന്റെ കൺമുമ്പിൽ നിന്ന് ആൽബിനെ വെള്ളക്കെട്ടിൽ കാണാതായത്. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് പ്രദേശവാസികൾ ഓടിയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തുടർന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി. കണ്ണൂർ ജില്ലയിൽ നിന്നും അഗ്നിരക്ഷാസേനയുടെ അഞ്ച് സ്ക്യൂബ ഡൈവേഴ്‌സും ചൊവ്വാഴ്ച രാവിലെ സ്ഥലത്തെത്തി തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉപ്പിലിക്കൈ ഗവ. ഹയർ സെകൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് മരിച്ച ആൽബിൻ.
Keywords: News, Neeleshwaram, Kasaragod, Kerala, Obituary, Drowned, Student, Student drowned in water bund.
< !- START disable copy paste -->