തോട്ടിലെ കയത്തില്‍വീണ വിദ്യാര്‍ത്ഥിക്ക് ഓട്ടോഡ്രൈവര്‍മാരുടെ കരങ്ങളാല്‍ പുതുജീവന്‍
Oct 12, 2018, 10:54 IST
നീലേശ്വരം: (www.kasargodvartha.com 12.10.2018) തോട്ടിലെ കയത്തില്‍വീണ വിദ്യാര്‍ത്ഥിക്ക് ഓട്ടോഡ്രൈവര്‍മാരുടെ കരങ്ങളാല്‍ പുതുജീവന്‍. മലപ്പച്ചേരി മുടിക്കാനത്തെ ഹുസൈന്റെ മകനും ചായ്യോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഉബൈബിനെ (12) യാണ് ചായ്യോത്ത് ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരായ പി സുധീഷ് കുമാര്‍, കെ രജീഷ് എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
ചായ്യോം മാനൂരിചാലില്‍ മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഉബൈബ്. ഇതിനിടെയാണ് കയത്തില്‍വീണത്. നിലവിളി കേട്ട് ഓടിയെത്തിയ സുധീഷ് മുങ്ങിത്താഴുകയായിരുന്ന കുട്ടിയെ കരക്കെത്തിക്കുകയായിരുന്നു. പിന്നാലെ രജീഷും സ്ഥലത്തെത്തി. ഇരുവരും ചേര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഇവരുടെ ഓട്ടോയില്‍ തന്നെ ചായ്യോത്തെത്തിക്കുകയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Student, Top-Headlines, Drown, Student drowned and rescued by Auto Drivers
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Student, Top-Headlines, Drown, Student drowned and rescued by Auto Drivers
< !- START disable copy paste -->