Student Died | വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു; മരണം പ്ലസ് ടുവിന് ശേഷം തുടർപഠനത്തിനുള്ള ഒരുക്കങ്ങൾക്കിടെ
Jun 14, 2023, 14:29 IST
മാലോം: (www.kasargodvartha.com) വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മാലോം എടക്കാനത്തെ രാജേഷ് - സുനിത ദമ്പതികളുടെ മകൻ കെ ആർ അഭിജിത്ത് (17) ആണ് മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് അഭിജിത്തിനെ അവശ നിലയിൽ ഗുരുതരാവസ്ഥയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.
വിഷം അകത്ത് ചെന്നതായി സ്ഥിരീകരിച്ചതിനെ തുടർന്ന് പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെ ബുധനാഴ്ച പുലർചെയാണ് മരണം സംഭവിച്ചത്.
ഈ വർഷം പ്ലസ് ടു വിജയിച്ച അഭിജിത്ത് തുടർപഠനത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് വിടവാങ്ങിയത്. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. രഞ്ജിത്ത് ഏക സഹോദരനാണ്.
Keywords: News, Kasaragod, Kerala, Obituary, Vellarikkundu, Malom, Edakkanam, Hospital, treatment, Student dies of poisoning.
< !- START disable copy paste -->