Tragedy | കളിക്കുന്നതിനിടെ ട്രാക് പാൻ്റിൻ്റെ വള്ളി കഴുത്തിൽ കുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം
Mar 5, 2024, 22:28 IST
പയ്യന്നൂർ: (KasargodVartha) വീട്ടിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ട്രാക് പാന്റിന്റെ വള്ളി കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. ഇരിണാവ് പുത്തരിപ്പുറത്തെ കെ വി ജലീൽ - ആഇശ ദമ്പതികളുടെ മകൻ ബിലാൽ (10) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.
ഉടനെ തന്നെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിണാവ് എഎൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. കണ്ണപുരം പൊലീസ് അന്വേഷണം നടത്തി.
Keywords: News, Top-Headlines, Kerala, Kerala-News, Kannur, Student Died, Malayalam News, Obituary, Student died while playing
ഉടനെ തന്നെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിണാവ് എഎൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. കണ്ണപുരം പൊലീസ് അന്വേഷണം നടത്തി.