Accidental Death | ഡ്രൈവിങ് ടെസ്റ്റ് പാസായ ദിവസം തന്നെ വിദ്യാർഥി സ്‌കൂടറിൽ സഞ്ചരിക്കുന്നതിനിടെ ടിപർ ലോറിയിടിച്ച് മരിച്ചു; സഹപാഠിക്ക് പരുക്ക്
Feb 19, 2024, 16:20 IST
തൃക്കരിപ്പൂർ: (KasargodVartha) ഡ്രൈവിങ് ടെസ്റ്റ് പാസായ ദിവസം തന്നെ വിദ്യാർഥി സ്‌കൂടറിൽ സഞ്ചരിക്കുന്നതിനിടെ ടിപർ ലോറിയിടിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനിക്ക് പരുക്കേറ്റു. തൃക്കരിപ്പൂർ കൂലേരിയിലെ അബ്ദുൽ നാസറിൻ്റെ മകൻ നവാഫ് നാസർ (18) ആണ് മരിച്ചത്. കൊവ്വപ്രത്തെ നൗഫലിൻ്റെ മകൾ നഹാന തനസ് നൗഫലിനെ പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച്ച ഉച്ചയോടെ പഴയങ്ങാടി ചെമ്പല്ലികുണ്ട് കള്ള് ഷാപിന് സമീപമായിരുന്നു അപകടം. പരുക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാഫ് നാസർ മരണപ്പെടുകയായിരുന്നു. പഴയങ്ങാടി വാദിഹുദാ ഹയർ സെകൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.