Accident | ബൈകും കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു; പിറകിൽ വരികയായിരുന്നു ഓടോറിക്ഷ കാറിൽ തട്ടി നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു
Dec 18, 2023, 16:46 IST
ബേക്കൽ: (KasaragodVartha) ബൈകും കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. അപകടത്തിനിടെ പിറകിൽ വരികയായിരുന്നു ഓടോറിക്ഷ കാറിൽ തട്ടി നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു. കോളിയടുക്കം ആഇശ മൻസിലിൽ മുഹമ്മദ് അശ്റഫ് - ഫാത്വിമ ദമ്പതികളുടെ മകൻ സി എ സർഫ്രാസുൽ അമാൻ (19) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.10 മണിയോടെ കെ എസ് ടി പി റോഡിൽ ബേക്കൽ കോട്ടക്കുന്ന് രിഫാഈ മസ്ജിദിന് സമീപമാണ് അപകടമുണ്ടായത്.
കാസർകോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന വിദ്യാർഥി സഞ്ചരിച്ച ബൈകും കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. അപകടത്തിൽ ഓടോറിക്ഷ ഡ്രൈവർക്ക് നിസാര പരുക്കേറ്റു.
അപകട വിവരം അറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടം വരുത്തിയ കാർ കസ്റ്റഡിയിലെടുത്തു. മംഗ്ളുറു പി എ ഫസ്റ്റ് ഗ്രേഡ് കോളജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാർഥിയാണ് മരിച്ച സർഫ്രാസുൽ അമാൻ.
Keywords: News, Kerala, Kasaragod, Accident, Student, Police, Custody, Obituary, Injured, Student died in collision between bike and car.
< !- START disable copy paste -->
കാസർകോട് ബേക്കലിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം pic.twitter.com/dASi2ofJjB
— Kasargod Vartha (@KasargodVartha) December 18, 2023