ബൈകുകൾ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു; ഒരാൾക്ക് പരിക്ക്
തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കൊടിയമ്മ കൊളച്ചെപ്പിൽ പള്ളത്തിമാർ പള്ളിക്ക് സമീപമാണ് അപകടം സംഭവിച്ചത്. സമീപത്തുള്ള മരണ വീട്ടിൽ പോയിവരുമ്പോൾ നജ്‌മുദ്ദീൻ സഞ്ചരിച്ച ബൈക് മറ്റൊരു ബൈകുമായി കൂട്ടിയിടിക്കുകയും നിയന്ത്രണം വിട്ട് സമീപത്തുള്ള ചെങ്കല്ലിൽ തട്ടി മറിയുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉപ്പള ഗവ. ഹയർ സെകൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
മാതാവ്: നഫീസ. ഇവരുടെ മൂത്ത മകനാണ് നജ്‌മുദ്ദീൻ. താജുദ്ദീൻ സഹോദരനാണ്. മൃതദേഹം കുമ്പള സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
Keywords: Kerala, News, Top-Headlines, Death, Accidental Death, Accident, Student, Kasaragod, Student died after bikes collided and overturned out of control.
< !- START disable copy paste -->