city-gold-ad-for-blogger

ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്നു പിടിച്ചു പൊള്ളലേറ്റ പ്ലസ് വൺ വിദ്യാർഥി മരിച്ചു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 06.01.2021) ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥി മരിച്ചു. വെസ്റ്റ്‌ എളേരി പറമ്പ ആലത്തടിയിലെ സുശീലയുടെ മകനും വള്ളിക്കടവ് ഗവ. ഹയർ സെകൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുമായ വൈശാഖ് (15) ആണ് മരിച്ചത്.

ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്നു പിടിച്ചു പൊള്ളലേറ്റ പ്ലസ് വൺ വിദ്യാർഥി മരിച്ചു

വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. അമ്മ സുശീല ജോലിക്കായി പുറത്ത് പോയ സമയത്തായിരുന്നു സംഭവം. ഗ്യാസ് അടുപ്പ് ഓൺ ചെയ്ത ശേഷം മണ്ണെണ്ണ വിളക്ക് കൊണ്ട് കത്തിക്കാൻ ശ്രമിക്കുമ്പോൾ വിളക്കിൽ നിന്നും മണ്ണെണ്ണ, ഗ്യാസ് അടുപ്പിലേക്കും വൈശാഖിന്റെ ദേഹത്തും മറിയുകയായിരുന്നു.

ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നു വൈശാഖ് ധരിച്ചവസ്ത്രത്തിൽ പിടിക്കുകയായിരുന്നു. ഗുരുതമായി പൊള്ളലേറ്റ വൈശാഖ് പരിയാരം മെഡികൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.

പോസ്റ്റ്‌ മോർടത്തിന് ശേഷം മൃതദേഹം പറമ്പയിലെ വീട്ടിലേക്ക് കൊണ്ടുവരും. പിതാവ് നേരത്തെ ഉപേക്ഷിച്ചു പോയ വൈശാഖ് അമ്മ സുശീലയോടൊപ്പമാണ് താമസം. ഒരു സഹോദരിയുണ്ട്. വൈശാഖിന്റയും സഹോദരിയുടെയും അമ്മയുടെയും ജീവിത ദുരവസ്ഥ കേട്ടറിഞ്ഞ സുമനസുകളാണ് ഇവർക്ക് അടുത്തിടെ പറമ്പ ആലത്തടിയിൽ അടച്ചുറപ്പുള്ള വീട് നിർമിച്ചു നൽകിയത്. ഒരുമാസം മുൻപാണ് പാലു കാച്ചൽ നടന്നത്. രാജ് മോഹൻ ഉണ്ണിത്താൻ എം പി, എം രാജഗോപാൽ എം എൽ എ, സത്യസായി ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങി പ്രമുഖർ പങ്കെടുത്ത പാലു കാച്ചൽ ചടങ്ങിൽ വൈശാഖ് നിറസാന്നിധ്യമായിരുന്നു.

പഠിക്കാൻ മിടുക്കനായ വൈശാഖിന്റെ മരണം മാലോത്ത്‌ കസബ സ്‌കൂളിലെ അധ്യാപകരെയും വിദ്യാർഥികളെയും സങ്കടത്തിലാഴ്ത്തി. വൈശാഖിന്റെ ചികിത്സയ്ക്കായി അധ്യാപകരും സഹപാഠികളും ചേർന്ന് സഹായം ചെയ്യുവാനായി കൈകോർത്തു വരുന്നതിനിടയിലാണ് വൈശാഖ് യാത്രയായത്.

Also Read: മണ്ണെണ്ണ വിളക്ക് കൊണ്ട് ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ തീപടർന്നു പിടിച്ചു 15 വയസുകാരന് ഗുരുതരമായി പൊള്ളലേറ്റു

Keywords: Kasaragod, Vellarikundu, Kerala, News, Student, Fire, Death, Gas, Top-Headlines, Student died after being caught in a fire from a gas stove.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia