city-gold-ad-for-blogger

നോമ്പ് തുറക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ പോലീസുകാര്‍ മര്‍ദിച്ചതായി പരാതി

കായംകുളം: (www.kasargodvartha.com 15.06.2017) നോമ്പ് തുറക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഡ്യൂട്ടിലിയിലുണ്ടായിരുന്ന പോലീസുകാര്‍ മര്‍ദിച്ചതായി പരാതി. സിപിഎം എരുവ ലോക്കല്‍ കമ്മിറ്റിയംഗവും വ്യാപാരി വ്യവസായി സമിതി ഏരിയാ ജോ. സെക്രട്ടറിയുമായ മേടമുക്ക് ഫാത്വിമ മന്‍സിലില്‍ എം.എ സമദിന്റെ മകന്‍ അംജദിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ അംജദിനെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. നോമ്പുതുറക്ക് സാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയ തന്നെ എം.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിനുസമീപം വെച്ച് തടഞ്ഞുനിര്‍ത്തി എസ് ഐ മഞ്ജുനാഥ്, പ്രൊബേഷന്‍ എസ്‌ഐ സുധീഷ് എന്നിവര്‍ അകാരണമായി ലാത്തികൊണ്ടടിക്കുകയും ഷൂസിട്ട കാല്‍കൊണ്ട് ചവിട്ടുകയുമായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന അംജദ് പരാതിപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍തി. ഇതോടെ എസ് ഐ മഞ്ജുനാഥിനെയും സുധീഷിനെയും ആലപ്പുഴ എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി.

നോമ്പ് തുറക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ പോലീസുകാര്‍ മര്‍ദിച്ചതായി പരാതി

Keywords:  Kerala, news, Top-Headlines, Police, Assault, Attack, complaint, Student assaulted by police

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia