city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Train | ലാഭം മാത്രം മതിയോ, യാത്രക്കാർക്ക് വേണ്ടേ സുരക്ഷ? ട്രെയിനുകളിൽ ഓടോമാറ്റിക് വാതിലുകൾ ഒരുക്കണമെന്ന ആവശ്യം ശക്തം

കാസർകോട്: (KasargodVartha) വ്യാഴാഴ്ച കാസർകോട്ട് മിനുറ്റുകളുടെ ഇടവേളയിൽ ഒരേ ട്രെയിനിൽ നിന്ന് വീണ് രണ്ട് പേർ വീണ് മരിച്ചതിന് പിന്നാലെ വണ്ടികളിൽ ഓടോമാറ്റിക് വാതിലുകൾ ഒരുക്കണമെന്ന ആവശ്യം ശക്തമായി. ഒരു ട്രെയിൻ സ്റ്റേഷനിൽ എത്തുമ്പോൾ എല്ലാ വാതിലുകളും യാന്ത്രികമായി തുറക്കുകയും പുറപ്പെടുന്നതിന് മുമ്പ് അടയ്ക്കുകയും ചെയ്യുന്ന സംവിധാനമാണിത്.
 
Train | ലാഭം മാത്രം മതിയോ, യാത്രക്കാർക്ക് വേണ്ടേ സുരക്ഷ? ട്രെയിനുകളിൽ ഓടോമാറ്റിക് വാതിലുകൾ ഒരുക്കണമെന്ന ആവശ്യം ശക്തം

നിലവിൽ ട്രെയിനുകളുടെ വാതിലുകൾ യാത്രക്കാർ തന്നെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. മിക്കവാറും വാതിലുകൾ തുറന്ന് കിടക്കുന്നതിനാൽ ആളുകൾ പുറത്തേക്ക് തെറിച്ചുവീണ് അപകടത്തിൽ പെടുന്നത് നിത്യ സംഭവമായിരിക്കുകയാണ്. കൂടാതെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറുന്നതിനിടെയുണ്ടാകുന്ന അപകടങ്ങൾ വേറെയുമുണ്ട്.

നിലവിൽ വന്ദേ ഭാരത്, മെട്രോ അടക്കമുള്ള ട്രെയിനുകളിൽ ഓടോമാറ്റിക് വാതിലുകൾ ഉണ്ട്. എന്നാൽ സാധാരണക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾ ഇനിയും മാറിയിട്ടില്ല. പല ട്രെയിനുകയിലും വിദ്യാർഥികൾ അടക്കം വാതിലുകളിൽ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്ന സ്ഥിതിയുമുണ്ട്. ഇതെല്ലാം അപകടത്തിന്റെ വ്യാപ്‌തി വർധിപ്പിക്കുന്നു. ട്രാകിന് അരികിലുള്ള വൈദ്യുത തൂണിൽ ഇടിച്ചും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

ഒഡീഷ സ്വദേശിയും മംഗ്ളൂറിൽ പെട്രോൾ പമ്പിൽ ജോലിക്കാരനുമായ സുശാന്ത് (41), മംഗ്ളുറു പി എ കോളജിലെ ഒന്നാം വർഷ കംപ്യൂടർ സയൻസ് വിദ്യാർഥി കൂത്തുപറമ്പിലെ മുഹമ്മദ് റമീം റാഫി (19) എന്നിവരാണ് വ്യാഴാഴ്ച കാസർകോട്ടുണ്ടായ അപകടത്തിൽ മരിച്ചത്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ മംഗ് നിർത്തിയപ്പോൾ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയ സുശാന്ത്, ട്രെയിൻ വിട്ടപ്പോൾ ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽ പെട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു. കുമ്പള - കാസർകോട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് റമീം ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകൾ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമാണ് റെയിൽവേ. കോടിക്കണക്കിന് രൂപ സർകാർ റെയില്‍വേക്കായി മാറ്റിവെക്കുന്നുണ്ടെങ്കിലും യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നില്ലെന്ന വിമർശനം ശക്തമാണ്. നിരക്ക് കൂടുതലുള്ള 'വിഐപി' ട്രെയിനുകൾ അനുവദിച്ചും യാത്രാ ഇളവുകൾ പലതും വെട്ടിക്കുറച്ചും മറ്റും ലാഭമുണ്ടാക്കുന്നതിൽ മാത്രമാണ് റെയിൽവേ ശ്രദ്ധ പതിപ്പിക്കുന്നതെന്നും യാത്രക്കാർ പറയുന്നു.

മതിയായ ട്രെയിനുകളുടെ അഭാവമാണ് ഉത്തരമലബാറിൽ അടക്കം ട്രെയിനുകളിൽ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടാക്കുന്നത്. ഓടോമാറ്റിക് സംവിധാനം പ്രവർത്തനക്ഷമമാക്കാൻ ഒരു കോചിന് ഏകദേശം 20 ലക്ഷം രൂപയാണ് 2017ൽ റെയിൽവേ കണക്കാക്കിയത്. ഇത്തരത്തിലുള്ള വാതിലുകൾ സജ്ജീകരിച്ചാൽ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിനും സഹായിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
  
Train | ലാഭം മാത്രം മതിയോ, യാത്രക്കാർക്ക് വേണ്ടേ സുരക്ഷ? ട്രെയിനുകളിൽ ഓടോമാറ്റിക് വാതിലുകൾ ഒരുക്കണമെന്ന ആവശ്യം ശക്തം

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Train, Railway, Strong demand for automatic doors in trains.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia