Stray Dogs | വീണ്ടും തെരുവുനായ്ക്കളുടെ ക്രൂരത; കൂട് തകർത്ത് 3 ആടുകളെ കൊന്നൊടുക്കി
Jul 18, 2023, 13:32 IST
മൊഗ്രാൽ: (www.kasargodvartha.com) വീണ്ടും തെരുവുനായ്ക്കളുടെ പരാക്രമം. മൊഗ്രാലിൽ കൂട് തകർത്ത് മൂന്ന് ആടുകളെ തെരുവുനായ്ക്കൾ കൊന്നൊടുക്കി. ടിവിഎസ് റോഡിലെ ആഇശ എന്ന സ്ത്രീയുടെ വീട്ടിലെ ആടുകളെയാണ് തിങ്കളാഴ്ച പുലർചെ പന്ത്രണ്ടോളം വരുന്ന നായ്ക്കൂട്ടം ആക്രമിച്ചത്. ശബ്ദം കേട്ട് ഉണർന്നതിനാൽ കൂട്ടിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് ആടുകളെ രക്ഷിക്കാനായതായി വീട്ടുകാർ പറയുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മൊഗ്രാലിലും പരിസര പ്രദേശങ്ങളിലും വളർത്തുമൃഗങ്ങളോടുള്ള നായ്ക്കൂട്ടങ്ങളുടെ സമാനമായ പരാക്രമണം തുടർക്കഥയാവുകയാണ്. ആടുകളെയും കോഴികളെയും കടിച്ചു കൊന്ന നായ്ക്കൾ ഓടോറിക്ഷകളെയും വെറുതെ വിട്ടില്ല. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓടോറിക്ഷകളുടെ സീറ്റുകൾ കടിച്ചുകീറി നശിപ്പിക്കുകയും ചെയ്തിരുന്നു. ജില്ലയിൽ തന്നെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ സമാനമായ സ്ഥിതിവിശേഷമുണ്ട്.
ടിവിഎസ് റോഡ് നായ്ക്കൂട്ടങ്ങളുടെ വിരഹ കേന്ദ്രമാണ്. കഴിഞ്ഞ വർഷവും വളർത്തുമൃഗങ്ങളോട് സമാനമായ പരാക്രമം ഉണ്ടായിട്ടുണ്ട്. തെരുവുനായ്ക്കളുടെ പരാക്രമം തുടരുന്നതിനാൽ സ്കൂൾ - മദ്രസയിലേക്ക് പോകുന്ന കുട്ടികൾ ഭയാശങ്കയിലാണ്. തെരുവുനായ്ക്കളെ കൊല്ലാൻ സുപ്രീംകോടതിയിൽ അനുമതി തേടിയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഹർജികളിൽ തീരുമാനമായിട്ടില്ല. അടുത്തമാസം പരിഗണിക്കാനിരിക്കുകയുമാണ്.
അക്രമകാരികളായ തെരുവുനായ്ക്കളെ കുറിച്ച് പൊതുജനങ്ങളിൽ നിന്ന് കലക്ടർമാർക്ക് പരാതി ലഭിച്ചാൽ സിആർപിസി 133 പ്രകാരം ഉചിത നടപടി സ്വീകരിക്കാമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. മൊഗ്രാലിൽ തെരുവ് നായ്ക്കൂട്ടത്തിന്റെ പരാക്രമം രൂക്ഷമായ സാഹചര്യത്തിൽ നായ്ക്കളെ പിടിച്ചുകെട്ടാനെങ്കിലും പഞ്ചായത് നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Keywords: News, Mogral, Kasaragod, Kerala, Stray Dog, Goat, Stray dogs killed 3 goats.
< !- START disable copy paste -->