Stray dogs | തെരുവുനായ്ക്കൂട്ടം കൂട് തകർത്ത് 10 കോഴികളെ കൊന്നൊടുക്കി
Jul 3, 2023, 14:09 IST
ഉദുമ: (www.kasargodvartha.com) തെരുവുനായ്ക്കൂട്ടം കൂട് തകർത്ത് 10 കോഴികളെ കൊന്നൊടുക്കി. ഉദുമ രണ്ടാം വാർഡിൽ പെട്ട എൽ പി സ്കൂളിന് സമീപത്തെ തായത്ത് വളപ്പ് ഹൗസിൽ സുശീലയുടെ വീട്ടിലെ കൂട് തകർത്താണ് കോഴികളെ കൊന്നൊടുക്കിയത്.
തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കോഴികളുടെ ശബ്ദം കേട്ട് അകത്ത് നിന്നും വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും മുഴുവൻ കോഴികളെയും കൊന്നൊടുക്കി പട്ടിക്കൂട്ടം രക്ഷപ്പെട്ടിരുന്നു. ഈ ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
കുടുബശ്രീ കാസർകോട് ജില്ലാ മിഷൻ സി ഇ എഫ് മുഖേന കൂടും കോഴിയും പദ്ധതി മുഖാന്തരം ഉദുമ ഗ്രാമപഞ്ചായത് കുടുംബശ്രീ സി ഡി എസിൽ നിന്നും വിതരണം ചെയ്ത് കിട്ടിയ 20 കോഴികളെ കഴിഞ്ഞ ദിവസം കൂടുതകർത്ത് തെരുവുനായ്ക്കൾ കൊന്നതിന് പിന്നാലെയാണ് സുശീലയുടെ വീട്ടിലെ കോഴികളെയും തെരുവുനായ്ക്കൂട്ടം ആക്രമിച്ചത്. വലിയ നഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. പഞ്ചായത് തെരുവുനായ് ശല്യം പരിഹരിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
Keywords: News, Uduma, Kasaragod, Kerala, Stray Dog, Stray dogs killed 10 chicken in Udma.
< !- START disable copy paste -->