city-gold-ad-for-blogger

Stray Dogs | കാസര്‍കോട്ട് 2 കുട്ടികള്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു

കാസര്‍കോട്: (www.kasargodvartha.com) തെരുവുനായയുടെ കടിയേറ്റ് രണ്ട് വിദ്യാര്‍ഥികളെ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയടുക്ക ഉക്കിനടുക്ക വാഗ്ദേവി എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആഇശ ഫാത്വിമ (എട്ട്), പെര്‍ളയിലെ രണ്ടര വയസ്സുകാരി മർയം ത്വാലിയ എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് നായയുടെ കടിയേറ്റ് ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
Stray Dogs | കാസര്‍കോട്ട് 2 കുട്ടികള്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു

വീടിന്റെ വരാന്തയില്‍ വെച്ചാണ് മർയം ത്വാലിയയെ നായ ആക്രമിച്ചത്. ടൂഷന്‍ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആഇശ ഫാത്വിമക്ക് നായയുടെ കടിയേറ്റത്. കുട്ടികള്‍ക്ക് അരയ്ക്കും കാലിനും പരുക്കേറ്റു. പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

ഒരു കിലോമീറ്റര്‍ വിത്യാസത്തിലുള്ള സ്ഥലങ്ങളില്‍ വച്ചാണ് കുട്ടികള്‍ക്ക് നായയുടെ കടിയേറ്റത്. രണ്ടു പേരെയും കടിച്ചത് ഒരേ നായയാണെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. പേ പിടിച്ച നായയാണ് കുട്ടികളെ കടിച്ചതെന്നും നായയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.
              
Stray Dogs | കാസര്‍കോട്ട് 2 കുട്ടികള്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു

പരുക്കേറ്റ കുട്ടികളെ ആദ്യം പെര്‍ളയിലെ സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുഷ്രൂഷകള്‍ക്ക് ശേഷമാണ് കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെത്തിച്ചത്. ഇവിടെ വച്ചാണ് പേവിഷ ബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്.

Keywords: Kerala, Kasaragod, Dog, Bite, Hospital, Children, Ukkinadukka, Perla, Stray dogs attack children.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia