Stray Dogs | 'തെരുവുനായ ഒന്നരവയസുകാരനെ കടിച്ചെടുത്തുകൊണ്ടുപോയി'; കണ്ടെത്തിയത് കുഞ്ഞിന്റെ നിലവിളികേട്ട് എത്തിയപ്പോള്‍, കടിയേറ്റ് ചികിത്സയിലുള്ളത് നാല് പേര്‍
Jan 17, 2024, 15:38 IST
പടന്ന: (KasargodVartha) തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പെടെ നാലുപേര്‍ക്ക് പരുക്കേറ്റു. അയല്‍വാസിയുടെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഒന്നരവയസുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയാണ് ക്രൂരമായി പരുക്കേല്‍പ്പിച്ചത്. കുട്ടിയുടെ നിലവിളികേട്ട് വീട്ടുകാരെത്തിയതോടെ നായ കുഞ്ഞിനെ നിലത്തിട്ട ശേഷം ഓടിപ്പോവുകയായിരുന്നു.
പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിന് സമീപം പള്ളിച്ചുമ്മാടെ സുലൈമാന്‍ - ഫാബിന ദമ്പതികളുടെ മകന്‍ ബശീറിനെയാണ് തെരുവുനായ ആക്രമിച്ചത്. തലയ്ക്ക് സാരമായി കടിയേറ്റ കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയല്‍വാസിയുടെ വീട്ടില്‍ നടന്ന ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കുടുംബം. പരിപാടിക്കിടെ വൈകീട്ട് അഞ്ചരയോടെ വീട്ടുമുറ്റത്തു കളിക്കുമ്പോള്‍ കുഞ്ഞിനെ തെരുവുനായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു. നായകളിലൊന്ന് കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോയതായി അയല്‍വാസി പറയുന്നു. കുട്ടിയുടെ തലയ്ക്കും കൈക്കും കടിയേറ്റ് ആഴത്തില്‍ പരുക്കേറ്റു.
എ വി മിസ്‌രിയ(48), കാന്തിലോട്ടെ ഓടത്തില്‍ രതീഷിന്റെ മകന്‍ ഗാന്ധര്‍വ് (ഒമ്പത്), ഷൈജു- മിനി ദമ്പതികളുടെ മകന്‍ നിഹാന്‍ (ആറ്) എന്നിവരാണ് കടിയേറ്റ മറ്റുള്ളവർ. പരുക്കേറ്റവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പടന്ന മൂസഹാജി മുക്കില്‍ വെച്ചാണ് ഇവര്‍ക്കെല്ലാം കടിയേറ്റത്. തെരുവ് നായ്ക്കള്‍ക്കെതിരെ ജാഗ്രത തുടരണമെന്നാണ് അധികൃതര്‍ പറയുന്നത്. കർശന നടപടിയെടുക്കണമെന്ന് ജനങ്ങളും ആവശ്യപ്പെടുന്നു.