city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bank Election | വോർക്കാടിക്ക് പിന്നാലെ പൈവളികെ സർവീസ് സഹകരണ ബാങ്കിലും വിചിത്ര സഖ്യം; യുഡിഎഫും എൽഡിഎഫും ഒന്നിച്ച് മത്സരിക്കുമ്പോൾ സിപിഐയും ബിജെപിയും കൈകോർത്തു; സിപിഐ മത്സരിക്കുന്നത് തനിച്ചെന്ന് ജില്ലാ സെക്രടറി

ഉപ്പള: (KasargodVartha) വോർക്കാടി സർവീസ് സഹകരണ ബാങ്കിന് പിന്നാലെ പൈവളികെ സർവീസ് സഹകരണ ബാങ്കിലും വിചിത്ര സഖ്യം. യുഡിഎഫും എൽഡിഎഫും ഒന്നിച്ച് മത്സരിക്കുമ്പോൾ സിപിഐയും ബിജെപിയും കൈകോർത്തതോടെ മത്സരം തീപാറും. നിലവിൽ യുഡിഎഫ് - എൽഡിഎഫ് സഖ്യമാണ് ബാങ്ക് ഭരിക്കുന്നത്. ശനിയാഴ്ച പൈവളികെ ജി എച് എസ് എസ് ഓഡിറ്റോറിയത്തിലാണ് ബാങ്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
         
Bank Election | വോർക്കാടിക്ക് പിന്നാലെ പൈവളികെ സർവീസ് സഹകരണ ബാങ്കിലും വിചിത്ര സഖ്യം; യുഡിഎഫും എൽഡിഎഫും ഒന്നിച്ച് മത്സരിക്കുമ്പോൾ സിപിഐയും ബിജെപിയും കൈകോർത്തു; സിപിഐ മത്സരിക്കുന്നത് തനിച്ചെന്ന് ജില്ലാ സെക്രടറി

യുഡിഎഫ് ആറും സിപിഎം അഞ്ചും സ്ഥാനങ്ങളിലേക്കാണ് മത്സരിക്കുന്നത്. യുഡിഎഫിൽ മുസ്ലിം ലീഗ് നാല് സീറ്റിലും കോൺഗ്രസ് രണ്ട് സീറ്റിലും മത്സരിക്കുന്നു. ലീഗിൽ നിന്ന് അബു സ്വാലിഹ് കളായി, അസീസ് കളായി, ഖലീൽ മരിക്കെ, കുഞ്ഞു ഹലീമ എന്നിവരാണ് സ്ഥാനാർഥികൾ. കോൺഗ്രസിൽ നിന്ന് മോഹൻ റൈ, സുന്ദര (എസ് സി / എസ് ടി) എന്നിവരാണ് മത്സരിക്കുന്നത്. സിപിഎമിൽ നിന്ന് സുധാകർ ഷെട്ടി, ഖലീൽ ചിപ്പാർ, മാലതി, യശോദ, സിമാവു ഡിസൂസ എന്നിവരാണ് സ്ഥാനാർഥികൾ.

സിപിഐ-ബിജെപി സഖ്യത്തിൽ സിപിഐ ആറും ബിജെപി അഞ്ച് സ്ഥാനങ്ങളിലുമാണ് മത്സരിക്കുന്നത്. സിപിഐയിലെ അശ്വത് പൂജാരി, സിപിഐയുടെ 18-ാം വാർഡ് അംഗം സുമിതയുടെ ഭർത്താവ് വൾട്ടി ഡിസൂസ, സുധാനന്ദ, പ്രശാന്ത് കുമാർ, പുഷ്പ, സുമിത്ര (എസ് സി / എസ് ടി) എന്നിവരാണ് സ്ഥാനാർഥികൾ. ബിജെപിയിൽ നിന്ന് ഗോപാല സഫല്യ, ശ്രീധര ഹൊള്ള, ഗണപതി ഭട്ട്, ശാന്തിനി കുമാരി, ആശാ ദേവി എന്നിവരാണ് സ്ഥാനാർഥികൾ. ഇതുകൂടാതെ നാല് സ്വതന്ത്രരും സ്ഥാനാർഥികളായി മത്സരിക്കുന്നുണ്ട്. പോൾ റോഡ്രിഗസ്, ഗണേഷ് റാവു, അഡ്വർട്ട്, ആഇശത് റശീദ എന്നിവരാണ് സ്വതന്ത്ര സ്ഥാനാർഥികൾ.

3600 അംഗങ്ങളാണ് പൈവളികെ സർവീസ് സഹകരണ ബാങ്കിൽ ഉള്ളത്. നിലവിൽ യുഡിഎഫിൽ നിന്ന് മുസ്ലിം ലീഗിലെ ഖലീൽ മരിക്കെ പ്രസിഡന്റും സിപിഎമിലെ സീതാറാം നായിക് വൈസ് പ്രസിഡന്റുമാണ്. 10 വർഷം മുമ്പ് ഒരുതവണ ബിജെപി ഈ ബാങ്ക് ഭരിച്ചിരുന്നു. ബിജെപിയും കോൺഗ്രസും ഇവിടെ സഖ്യമായി മുമ്പ് മത്സരിച്ചിട്ടുമുണ്ട്. ഇപ്പോൾ വർഷങ്ങളായി യുഡിഎഫും എൽഡിഎഫും ഒന്നിച്ചാണ് മത്സരിക്കുന്നത്. ഇതിനിടെയാണ് സിപിഐ ബിജെപിയുമായി കൈകോർത്തിരിക്കുന്നത്.

നിലവിൽ പൈവളികെ പഞ്ചായത് ഭരിക്കുന്നത് സിപിഎമും ബിജെപിയും ചേർന്നാണ്. സിപിഎമിലെ ജയന്തി പ്രസിഡന്റും വൈസ് പ്രസിഡന്റ് ബിജെപിയുടെ പുഷ്പ ലക്ഷ്മിയുമാണ്. നറുക്കെടുപ്പിലൂടെയാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ഉണ്ടായപ്പോൾ യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നിരുന്നു.
        
Bank Election | വോർക്കാടിക്ക് പിന്നാലെ പൈവളികെ സർവീസ് സഹകരണ ബാങ്കിലും വിചിത്ര സഖ്യം; യുഡിഎഫും എൽഡിഎഫും ഒന്നിച്ച് മത്സരിക്കുമ്പോൾ സിപിഐയും ബിജെപിയും കൈകോർത്തു; സിപിഐ മത്സരിക്കുന്നത് തനിച്ചെന്ന് ജില്ലാ സെക്രടറി

ഇവിടെയുള്ള മൂന്ന് സ്റ്റാൻഡിങ് കമിറ്റികളിൽ രണ്ട് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനം മുസ്ലിം ലീഗിനും ഒരു സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനം സിപിഎമിനുമാണ്. ആകെയുള്ള 19 അംഗങ്ങളിൽ ബിജെപിക്കും സിപിഎമിനും എട്ട് പേർ വീതമാണുള്ളത്. യുഡിഎഫിൽ രണ്ട് ലീഗും ഒരു കോൺഗ്രസ് അംഗവുമാണ് ഉള്ളത്. സ്റ്റാൻഡിങ് കമിറ്റി തിരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും ധാരണയുണ്ടാക്കിയതിനാലാണ് മൂന്ന് സ്റ്റാൻഡിങ് കമിറ്റികളും ഈ മുന്നണികൾക്ക് ലഭിച്ചത്.

തനിച്ചാണ് മത്സരിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രടറി

അതേസമയം സിപിഐ തനിച്ചാണ് മത്സരിക്കുന്നതെന്നും സിപിഐയുടെ ആറ് അംഗങ്ങൾ ബിജെപിയുമായി സഖ്യത്തിലല്ലെന്നുമാണ് സിപിഐ ജില്ലാ സെക്രടറി സി പി ബാബു കാസർകോട് വാർത്തയോട് പ്രതികരിച്ചത്. നേരത്തെ സിപിഐ നാല് സീറ്റിലും സിപിഐ രണ്ട് സീറ്റിലുമാണ് മത്സരിച്ചിരുന്നത്. സീറ്റ് ധാരണയാകാത്തത് കൊണ്ടാണ് സിപിഎമിന്റെ രണ്ട് സീറ്റും ചേർത്ത് ആറ് സീറ്റിൽ സിപിഐ മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തെങ്കിലും തരത്തിൽ ധാരണയുണ്ടെങ്കിൽ അക്കാര്യത്തിൽ പാർടി യോഗം ചേർന്ന് തുടർനടപടി സ്വീകരിക്കുമെന്നും സി പി ബാബു പറഞ്ഞു.

Keywords: News, Kerala, Kasaragod, Paivalike, Vorkady Politics, Bank Election, UDF, LDF, CPI, BJP, Strange alliance in Paivalike Service Cooperative Bank election.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia