വൃദ്ധന്റെ വായില്‍ നിന്നും പുറത്തെടുത്തത് രണ്ടര സെന്റീ മീറ്റര്‍ നീളമുള്ള കല്ല്
Jan 22, 2019, 17:08 IST
മാവുങ്കാല്‍: (www.kasargodvartha.com 22.01.2019) സഞ്ജീവനി ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടത്തിയ അപൂര്‍വ്വ ശസ്ത്രക്രിയയില്‍ വൃദ്ധന്റെ നാവിന്റെ അടിയില്‍ നിന്നും പുറത്തെടുത്തത് രണ്ടര സെന്റീ മീറ്റര്‍ നീളമുള്ള കല്ല്. പനത്തടി പൂടങ്കല്ല് കുറിഞ്ഞിയിലെ കെ നാരായണന്‍ ഏറെ കാലമായി നാവിനടിയിലെ വേദന മൂലം അസ്വസ്ഥനായിരുന്നു.
പല ചികിത്സ നടത്തിയെങ്കിലും വേദനക്ക് കാര്യമായ കുറവൊന്നുമുണ്ടായില്ല. ഏറ്റവും ഒടുവിലായി പൂടങ്കല്ല് താലൂക്ക് ആശുപത്രിയില്‍ നടത്തിയ ചികിത്സയില്‍ സര്‍ജനെ കാണാന്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സഞ്ജീവനി ആശുപത്രിയിലെ ഡോ. കെ ഗിരിധര്‍ റാവുവിനെ കാണിച്ചു. ഇവിടെ നിന്നും നടത്തിയ സ്‌കാനിംഗിലാണ് നാവിനടിയില്‍ കല്ലുള്ളതായി കണ്ടെത്തിയത്.
ഉടന്‍ തന്നെ ശസ്ത്രിക്രിയ നടത്തി കല്ല് പുറത്തെടുത്തു. എങ്ങനെയാണ് നാവിനടിയില്‍ കല്ലുണ്ടായതെന്ന് നാരായണന് ഇപ്പോഴുമറിയില്ല. ശസ്ത്രക്രിയയിലൂടെ കല്ല് പുറത്തെടുത്തതോടെ നാരായണന് വേദനയില്‍ നിന്നും ആശ്വാസവുമുണ്ടായി.
Keywords: Stone removed from old age man's mouth, Mavungal, Kasaragod, hospital, Treatment, Stone, Doctor, news, Kerala.