city-gold-ad-for-blogger

Stone Pelting | ട്രെയിനിന് നേരെ കല്ലേറ്; മാതാവിനൊപ്പം മംഗ്ളൂറിലേക്ക് കോളജിൽ ചേരാൻ പോവുകയായിരുന്ന വിദ്യാർഥിക്ക് പരുക്ക്; കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളാണ് കല്ലെറിഞ്ഞതെന്ന് മൊഴി

മേൽപറമ്പ്: (www.kasargodvartha.com) ട്രെയിനിന് നേരെയുണ്ടായ കല്ലേറിനെ തുടർന്ന്, മാതാവിനൊപ്പം മംഗ്ളൂറിലേക്ക് കോളജിൽ ചേരാൻ പോവുകയായിരുന്ന വിദ്യാർഥിയുടെ കാലിന് പരുക്കേറ്റു. മടിക്കയിലെ പി അഭിരാമിനാണ് (18) കാലിന് പരുക്കേറ്റത്. മംഗ്ളുറു ശ്രീനിവാസ കോളജിൽ ചേരാനായി പോവുന്നതിന് ചെന്നൈ - മംഗ്ളുറു മെയിലിൽ കാഞ്ഞങ്ങാട്ട് നിന്ന് കയറിയതായിരുന്നു അഭിരാം.

Stone Pelting | ട്രെയിനിന് നേരെ കല്ലേറ്; മാതാവിനൊപ്പം മംഗ്ളൂറിലേക്ക് കോളജിൽ ചേരാൻ പോവുകയായിരുന്ന വിദ്യാർഥിക്ക് പരുക്ക്; കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളാണ് കല്ലെറിഞ്ഞതെന്ന് മൊഴി

ജെനറൽ കോചിൽ നിൽക്കുന്നതിനിടെയാണ് കീഴൂരിൽ വെച്ച്, കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ ഒരാൾ കല്ലെറിഞ്ഞതെന്ന് അഭിരാം മേൽപറമ്പ് പൊലീസിന് മൊഴി നൽകി. ചൊവ്വാഴ്ച രാവിലെ 10.45 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ അഭിരാം കാസർകോട്ടെ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പിന്നീട് മംഗ്ളൂറിലേക്ക് യാത്ര തുടർന്നു.

മംഗ്ളുറു ശ്രീനിവാസ കോളജിൽ ഹോടെൽ മാനജ്‌മെന്റ് കോഴ്സിനാണ് യുവാവ് ചേർന്നത്. പൊലീസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മൊഴി നൽകാനായി വിദ്യാർഥിയും മാതാവും ബുധനാഴ്ച രാവിലെ മേൽപറമ്പ് പൊലീസിൽ എത്തിയിട്ടുണ്ട്. 

ഇതിനുമുമ്പും കോട്ടിക്കുളം, കീഴൂർ, ചിത്താരി ഭാഗങ്ങളിൽ വെച്ച് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. നേരത്തെ കോട്ടിക്കുളത്ത് കോണ്‍ക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി റെയിൽ പാളത്തില്‍ വെച്ചതിന് ആക്രി സാധങ്ങൾ എടുക്കുന്ന തമിഴ് നാട്ടുകാരിയായ കനകവല്ലിയെ (22) ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ അറസ്റ്റ് ചെയ്തിരുന്നു.

Stone Pelting | ട്രെയിനിന് നേരെ കല്ലേറ്; മാതാവിനൊപ്പം മംഗ്ളൂറിലേക്ക് കോളജിൽ ചേരാൻ പോവുകയായിരുന്ന വിദ്യാർഥിക്ക് പരുക്ക്; കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളാണ് കല്ലെറിഞ്ഞതെന്ന് മൊഴി

ട്രെയിൻ അട്ടിമറിയെന്ന് വരെ സംശയിച്ചിരുന്ന ഈ സംഭവത്തിന് ശേഷം പൊലീസും ആർപിഎഫും സംയുക്തമായി പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നുവെങ്കിലും പിന്നീട് എല്ലാം പഴയപടിയിലേക്ക് മാറി. ട്രെയിനിൽ പൊലീസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും പലപ്പോഴും കല്ലെറിയുന്നവരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. സ്ഥിരമായി കല്ലേറുണ്ടാകുന്ന ഭാഗങ്ങളിൽ സിസിടിവി സ്ഥാപിക്കാനുള്ള നിർദേശം ഉയർന്നുവെങ്കിലും അത് നടപ്പിലായില്ല. ട്രെയിനിൽ തന്നെ സിസിടിവി സ്ഥാപിക്കാനും റെയിൽവേ ആലോചിച്ചിരുന്നു. എന്നാൽ ഇത് പ്രയോഗത്തിൽ വന്നിട്ടില്ല.

Keywords: News, Melparamba, Kasaragod, Kerala, Stone Pelting, Mangalore, Crime, Police, Investigation, Stone pelting at moving train; Student injured.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia