city-gold-ad-for-blogger

Softball | സംസ്ഥാന സീനിയര്‍ സോഫ്‌റ്റ്‌ ബോള്‍ ചാംപ്യൻഷിപ് ഒക്‌ടോബര്‍ 12 മുതല്‍ 15 വരെ കാസര്‍കോട്ട്

കാസര്‍കോട്: (KasargodVartha) 28-ാമത്‌ സംസ്ഥാന സീനിയര്‍ സോഫ്‌റ്റ്‌ ബോള്‍ ചാംപ്യൻഷിപ് ഒക്‌ടോബര്‍ 12 മുതല്‍ 15 വരെ കാസര്‍കോട്‌ മുനിസിപല്‍ സേറ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ 14 ജില്ലകളിലെയും പുരുഷ വനിതാ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
  
Softball | സംസ്ഥാന സീനിയര്‍ സോഫ്‌റ്റ്‌ ബോള്‍ ചാംപ്യൻഷിപ് ഒക്‌ടോബര്‍ 12 മുതല്‍ 15 വരെ കാസര്‍കോട്ട്


ഒക്‌ടോബര്‍ 12 ന്‌ വേകുന്നേരം നാല് മണിക്ക്‌ എന്‍എ നെല്ലിക്കുന്ന്‌ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ അധ്യക്ഷത വഹിക്കും. കേരള സ്റ്റേറ്റ്‌ സോഫ്‌റ്റ്‌ ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ സ്‌പര്‍ജന്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും. ഒക്‌ടോബര്‍ 15ന് രാവിലെ 11 മണിക്ക്‌ സമാന സമ്മേളനം ജില്ലാ പഞ്ചായത് പ്രസിഡണ്ട്‌ ബേബി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും.

വാർത്താസമ്മേളനത്തിൽ സംസ്ഥാന സോഫ്‌റ്റ്‌ ബോള്‍ അസോസിയേഷന്‍ വൈസ്‌ പ്രസിഡണ്ട്‌ സി എല്‍ ഹമീദ്‌, ജില്ലാ സോഫ്‌റ്റ്‌ ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ കെ എം ബല്ലാള്‍, സെക്രടറി അശോകന്‍ ധര്‍മത്തടുക്ക, ട്രഷറര്‍ ശാഫി എ നെല്ലിക്കുന്ന്‌, റിജിത്‌ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.


Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Sports, Sports-News, Netball Championship, Thalangara, Sports, State Senior Softball Championship at Kasaragod from 12th to 15th October

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia