Nava Kerala Sadas | മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടത്തോടെ കാസർകോട്ടേക്ക്; നവകേരള സദസിന്റെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 18ന് മഞ്ചേശ്വരം പൈവളികെ സ്‌കൂളില്‍; ജനങ്ങളുമായി സംവദിക്കും
Nov 15, 2023, 23:42 IST
കാസർകോട്: (KasargodVartha) നവകേരള നിര്‍മ്മിതിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ നവകേരള സദസ്സുമായി മണ്ഡലങ്ങളിലേക്കെത്തുന്നു. നവകേരള സദസ്സ് സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 18 ന് വൈകീട്ട് 3.30ന് മഞ്ചേശ്വരം പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയുടെ സംഘാടനത്തിനായി ഏഴ് സബ് കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും കമ്മിറ്റികള്‍ രൂപീകരിച്ചു. വീട്ടുമുറ്റ സദസ്സുകള്‍ നടത്തി. കുടുംബശ്രീ യോഗങ്ങള്‍ എല്ലാ പഞ്ചായത്തിലും നടത്തി. യോഗങ്ങളില്‍ മണ്ഡലതല ചെയര്‍പേഴ്‌സണ്‍ നേരിട്ട് പങ്കെടുത്തു. പോലീസ്, ആര്‍.ടി.ഒ, ഫയര്‍ സര്‍വീസ് എന്നിവരുടെ യോഗം നടത്തി. മണ്ഡലത്തില്‍ ആകെയായി പി.ആര്‍.ഡി മുഖാന്തിരം ലഭ്യമാക്കിയവയ്ക്ക് പുറമെ 7500 കന്നഡ/ മലയാളം പോസ്റ്ററുകള്‍, 60 വലിയ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചു.
മുഖ്യമന്ത്രിയുടെ കന്നഡ / മലയാളം കത്തുകള്‍, ഇതുമായി ബന്ധപ്പെട്ട ബ്രോഷര്‍ എന്നിവ എല്ലാ വാര്‍ഡുകളിലും വിതരണം ചെയ്തു. 3000 കുടുംബശ്രീ മെമ്പര്‍മാര്‍ക്ക് നേരിട്ട് മുഖ്യമന്ത്രിയുടെ കത്ത് നല്‍കി. മഞ്ചേശ്വരം മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ നടക്കുന്ന തിരികെ സ്‌കൂള്‍ ക്യാമ്പയിനില്‍ മണ്ഡലം ചെയര്‍പേഴ്സണ്‍ പങ്കെടുത്തു. ഗവണ്മന്റ്, എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍, ഹെഡ്മാസ്‌റ്റേഴ്‌സ് എന്നിവരുടെ യോഗം നടത്തി യാത്രാ സൗകര്യം ഉറപ്പു വരുത്തുന്നതിനായി ആവശ്യമായ നടപടി സ്വീകരിച്ചു.
വായനശാലകള്‍, ക്ലബ്ബുകള്‍ എന്നിവയുടെ മണ്ഡലതല യോഗം നടത്തി. വ്യവസായികളും മണ്ഡലത്തിലെ പൗര പ്രമുഖരുമായി യോഗം നടത്തി. പ്രൊമോട്ടര്‍മാരുടെയും മത്സ്യത്തൊഴിലാളികളുടെയും യോഗം നടത്തി. പ്രധാന പരിപാടിക്ക് മുന്‍പും അതിനു ശേഷവും കലാ പരിപാടികള്‍ക്കായുള്ള ക്രമീകരണങ്ങള്‍ നടത്തി. പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട്, മറ്റു ക്രമീകരണങ്ങള്‍ എന്നിവയുടെ ചുമതലകള്‍ നല്‍കി. നവംബര്‍ 12ന് വൈകിട്ട് ആറിന് എല്ലാ ഭവനങ്ങളിലും നവ കേരളം ദീപം തെളിയിച്ചു. നവംബര്‍ 14ന് നവ കേരളത്തിനെ അടിസ്ഥാനപ്പെടുത്തി തെരുവോര ചിത്ര രചന സംഘടിപ്പിച്ചു. നവംബര്‍ 15, 16 (ഇന്നും നാളെയും) തീയതികളില്‍ മണ്ഡലത്തില്‍ നവ കേരള സദസ്സുമായി ബന്ധപ്പെട്ട വിളംബര ജാഥകള്‍ നടത്താനും തീരുമാനിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഭാവി പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കാനും ജനങ്ങളുമായി സംവദിക്കാനുമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും നവകേരള സദസ്സ് സംഘടിപ്പിക്കും. ഓരോ നിയോജക മണ്ഡലത്തിലും മണിക്കൂര്‍ നീളുന്ന നവകേരള സദസ്സില്‍ ആദ്യ മണിക്കൂര്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും നടപ്പാക്കാന്‍ പോകുന്ന പദ്ധതികളും സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും വിശദീകരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും വിശിഷ്ട അതിഥികളും വേദിയില്‍ ഉണ്ടാകും. തുടര്‍ന്ന് ഒരു മണിക്കൂര്‍ കലാ പരിപാടികള്‍ നടക്കും. മണ്ഡലത്തിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ മേഖലകളില്‍ ദേശീയ, സംസ്ഥാന പുരസ്‌കാരം നേടിയവരും പങ്കെടുക്കും.
മണ്ഡലത്തിലെ പ്രധാന വിഷയങ്ങളില്‍ അപേക്ഷകൾ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക കൗണ്ടർ നജ്ജീകരിച്ച് സംഘത്തെ സജ്ജീകരിക്കും. ഇതുസംബന്ധിച്ച് കാസര്‍കോട് സിറ്റി ടവറില്‍ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, കേരള തുളു അക്കാദമി ചെയര്‍മാന്‍ കെ.ആര്‍.ജയാനന്ദ എന്നിവര്‍ പങ്കെടുത്തു.
Keywords: News,Top-Headlines,kasaragod,Malayalam-News,Kasaragod-News,Kerala, Nava Kerala Sadas, State level inauguration of Nava Kerala Sadas on November 18, Manjeswaram