city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kabaddi Championship | സംസ്ഥാന ജൂനിയര്‍ കബഡി ചാംപ്യന്‍ഷിപ് 26ന് രാവിലെ 10ന് തുടങ്ങും; മന്ത്രി ഡോ. ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (KasargodVartha) സംസ്ഥാന കബഡി ടെക്നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാണിയാട്ട് സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച (ജനുവരി 26) വെള്ളിയാഴ്ച്ച രാവിലെ 10ന് തുടങ്ങും. ഉച്ചയ്ക്ക് 12ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. 14 ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ടീമാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക.

14 വീതം പുരുഷ, വനിതാ ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 20 വയസ് പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ (70 കിലോ ഭാരം), പെണ്‍കുട്ടികള്‍ (65 കിലോ ഭാരം) എന്നിവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ഫെബ്രുവരി ആദ്യവാരം തെലുങ്കാനയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ടീമിന്റെ തിരഞ്ഞെടുപ്പും മാണിയാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ നടക്കും.


Kabaddi Championship | സംസ്ഥാന ജൂനിയര്‍ കബഡി ചാംപ്യന്‍ഷിപ് 26ന് രാവിലെ 10ന് തുടങ്ങും; മന്ത്രി ഡോ. ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും

 

ദ്രോണാചാര്യ പുരസ്‌കാരം നേടിയ കബഡി പരിശീലകന്‍ ഇ.ഭാസ്‌കരന്‍, പാചക കലയില്‍ സംസ്ഥാന ഫോക്ലോര്‍ അവാര്‍ഡ് നേടിയ വി.പി.രാജന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിക്കും. കോടതി നിര്‍ദേശ പ്രകാരമാണ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഇടപെട്ട് ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധിയും ടെക്നിക്കല്‍ കമ്മിറ്റി അംഗവുമായ ടി.വി.ബാലന്‍ അറിയിച്ചു.

Keywords: News, Kerala, Kerala-News, Kasaragod-News , Top-Headlines, State Junior, Kabaddi Championship, Start, Minister, Dr. R. Bindu, Inaugurate, State Junior Kabaddi Championship will start at 10 am on 26th; Minister Dr. R. Bindu will inaugurate.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia