city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉത്തര മലബാറിലെ ആദ്യത്തെ സെകൻഡറി സ്റ്റാൻഡേർഡ് ലബോറടറി, ടാങ്കെർ ലോറി കാലിബ്രേഷൻ യൂനിറ്റ് കാസർകോട്ട് വരുന്നു

കാസർകോട്: (www.kasargodvartha.com 19.07.2021) സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പിന് കീഴിൽ ഉത്തര മലബാറിലെ ആദ്യത്തെ സെകൻഡറി സ്റ്റാൻഡേർഡ് ലബോറടറി, ടാങ്കെർ ലോറി കാലിബ്രേഷൻ യൂനിറ്റ് കാസർകോട്ട് വരുന്നു. പനയാൽ വിലേജിലെ ബട്ടത്തൂരിൽ കാസർകോട്-കാഞ്ഞങ്ങാട് ദേശീയപാത 66ന് സമീപം 1.95 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമി ക്കുക. കാസർകോട് നിന്നും 15 കിലോ മീറ്ററും കാഞ്ഞങ്ങാട് നിന്ന് 20 കിലോ മീറ്ററുമാണ് ബട്ടത്തൂരിലേക്കുള്ള ദൂരം. പദ്ധതിയുടെ നിർമാണ ചുമതല ജില്ലാ നിർമിതി കേന്ദ്രത്തിനാണ്.

ഉത്തര മലബാറിലെ ആദ്യത്തെ സെകൻഡറി സ്റ്റാൻഡേർഡ് ലബോറടറി, ടാങ്കെർ ലോറി കാലിബ്രേഷൻ യൂനിറ്റ് കാസർകോട്ട് വരുന്നു

ജില്ലയിലെ ടാങ്കെർ ലോറികൾ നിലവിൽ കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലുള്ള ലീഗൽ മെട്രോളജി ഓഫീസുകളെയാണ് കാലിബ്രേഷൻ നടത്തുന്നതിനായി ആശ്രയിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയിലും സർകാർ ഉടമസ്ഥതയിലുള്ള ടാങ്കെർ ലോറി കാലിബ്രേഷൻ യൂനിറ്റില്ല. ഓയിൽ കമ്പനികളുടെ ഉടമസ്ഥതയിലുള്ള കാലിബ്രേഷൻ യൂനിറ്റ് ഉപയോഗിച്ചാണ് മംഗളൂറിൽ ലീഗൽ മെട്രോളജി വകുപ്പ് സെർടിഫികെറ്റ് നൽകിവരുന്നത്. കാസർകോട് ജില്ലയിൽ ടാങ്കെർ ലോറി കാലിബ്രേഷൻ യൂനിറ്റ് ഒരുങ്ങുന്നതോടെ ജില്ലയ്ക്ക് മുതൽകൂട്ടാകും.

ചെറുകിട കച്ചവടക്കാർ മുതൽ സൂപെർമാർകെറ്റ്, ജ്വലറി, പെട്രോൾ പമ്പുകൾ, വെയിംഗ്ബ്രിഡ്ജ് തുടങ്ങി വിവിധ വ്യാപാരസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന എല്ലാ അളവ് തൂക്ക ഉപകരണങ്ങളുടെയും കൃത്യത ഉറപ്പു വരുത്തുന്നത് ലീഗൽ മെട്രോളജി ഓഫീസിലുള്ള വർകിംഗ് സ്റ്റാൻഡേർഡ് ഉപയോഗിച്ചാണ്. ലീഗൽ മെട്രോളജി ഓഫീസുകളിൽ ഉപയോഗിക്കുന്ന വർകിങ് സ്റ്റാൻഡേർഡുകളുടെ കൃത്യത ഉറപ്പുവരുത്തുന്നത് നിലവിൽ എറണാകുളത്തുള്ള സെകൻഡറി സ്റ്റാൻഡേർഡ് ലാബിലാണ്.

സെകൻഡറി സ്റ്റാൻഡേർഡ് ലബോറടറി വരുന്നതോടെ സംസ്ഥാനത്ത് ഈ സംവിധാനമുള്ള രണ്ടാമത്തെ സ്ഥലമായി കാസർകോട് മാറും. പദ്ധതി പൂർത്തിയാകുന്നതോടെ ലീഗൽ മെട്രോളജി വിഭാഗത്തിന് ഉത്തരമലബാറിൽ സ്വന്തമായി കെട്ടിടമുള്ള ഏക ജില്ലയായും കാസർകോട് മാറും.

നിർമാണ പ്രവൃത്തി ജൂലൈ 22 ന് വൈകീട്ട് മൂന്നിന് ഭക്ഷ്യ സിവിൽ സപ്ലൈസ്-ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനാകും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും. ബട്ടത്തൂർ -പള്ളിക്കരയിൽ ഓൺലൈൻ പരിപാടി പ്രദർശിപ്പിക്കും.

Keywords:  Kerala, News, Kasaragod, Top-Headlines, Development project, Tanker-Lorry, Standard laboratory, tanker lorry calibration unit to be set up in Kasargod.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia