ഡ്യൂടിക്കിടെ സ്റ്റാഫ് നഴ്സ് കുഴഞ്ഞുവീണ് മരിച്ചു
May 19, 2021, 09:12 IST
പാലക്കാട്: (www.kasargodvartha.com 19.05.2021) ഡ്യൂടിക്കിടെ സ്റ്റാഫ് നഴ്സ് കുഴഞ്ഞുവീണ് മരിച്ചു. കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ഡ്യൂടിയിലുണ്ടായിരുന്ന അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂടിയില്‍ പ്രവേശിച്ചതായിരുന്നു.
തുടര്‍ന്ന് ക്ഷീണം അനുഭവപ്പെട്ടതിനാല്‍ വാര്‍ഡിലെ കസേരയില്‍ ഇരിക്കുകയും പെട്ടെന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. റാപ്പിഡ് ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആണ്. ഭര്‍ത്താവ്: ഷിബു, മക്കള്‍: ആല്ബിന് (10), മെല്ബിന് (8).
Keywords: Palakkad, News, Kerala, Top-Headlines, Death, Hospital, Nurse, Staff nurse died while on duty







