city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sports City | 'കാസർകോട്ട് 14 ഏകർ സ്ഥലത്ത് വമ്പൻ പദ്ധതികൾ ആരംഭിക്കും'; ആദ്യഘട്ടത്തിൽ 30 കോടി രൂപയുടെ പ്രവൃത്തികളുമായി സ്പോർട്‌സ് സിറ്റി

കാസർകോട്: (KasargodVartha) സ്പോർട്‌സ് സിറ്റി പ്രൈവറ്റ് ലിമിറ്റഡ് കംപനി ജില്ലയിൽ വമ്പൻ പദ്ധതിക്ക് മെയ് മാസത്തിൽ തുടക്കം കുറിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെമനാട് പഞ്ചായതിലെ ദേളിയിലാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഓപൺ ഓഡിറ്റോറിയം - കൺവെൻഷൻ സെൻറർ, ഫുട്ബോൾ സ്റ്റേഡിയം, ക്രികറ്റ് നെറ്റ്‌സ്, മൾടി ഗെയിംസ് ഇൻഡോർ കോർട്, ചിൽഡ്രൻസ് പ്ലേ ഏരിയ, ഓൾഡേജ് എൻ്റർടൈമെൻ്റ് സെൻ്റർ, സ്വിമിംഗ് പൂൾ, ഹെൽത് ക്ലബ് ഫാമിലി പാർക്, ഫുഡ് കോർട് സ്കേറ്റിംഗ് - ലോൺ ടെന്നീസ് അകാഡമി, സ്ത്രീകൾക്ക് മാത്രമായുള്ള സോൺ എന്നിങ്ങനെയുള്ള പദ്ധതികളാണ് 14 ഏകർ വിസ്‌തൃതിയുള്ള നിർദിഷ്ട സ്ഥലത്ത് വരുന്നതെന്നും ഉടമകൾ പറഞ്ഞു.
  
Sports City | 'കാസർകോട്ട് 14 ഏകർ സ്ഥലത്ത് വമ്പൻ പദ്ധതികൾ ആരംഭിക്കും'; ആദ്യഘട്ടത്തിൽ 30 കോടി രൂപയുടെ പ്രവൃത്തികളുമായി സ്പോർട്‌സ് സിറ്റി

മൂന്ന് ഘട്ടങ്ങളിലായി പണി കഴിപ്പിക്കുന്ന ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കൺവെൻഷൻ സെൻറർ - ഓപൺ ഓഡിറ്റോയം, ഫുട്ബോൾ സ്റ്റേഡിയം, വിശാലമായ കാർ പാർകിംഗ് സൗകര്യം, സ്ത്രീകൾക്ക് മാത്രമായുള്ള സോൺ, ഫുഡ് കോർട് എന്നിവയാണ് നിർമിക്കുന്നത്. 30 കോടി രൂപയാണ് ഇതിൻ്റെ നിർമാണ ചിലവായി പ്രതീക്ഷിക്കുന്നതെന്നും പദ്ധതി യാഥാർത്ഥ്യമാകുന്നതോടുകൂടി 350ൽ കൂടുതൽ പേർക്ക് നേരിട്ടും 150ൽ കൂടുതൽ പേർക്ക് പരോക്ഷമായും ജോലി സാധ്യതകൾ ഒരുങ്ങുമെന്നും അധികൃതർ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ കംപനി ചെയർമാൻ മൻസൂർ ബംഗണ, വൈസ് ചെയർമാൻ അൻവർ സാദത്ത് എൻ കെ, ഡയറക്ടർ ഫത്വാഹ് ബങ്കര എന്നിവർ പങ്കെടുത്തു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Sports City will start big projects in Kasaragod 14 acres.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia