city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Public Prosecutor | റിയാസ് മൗലവി വധം: രാഷ്ട്രീയ നേതാക്കളും മുന്‍ ഡിജിപിയും കഥയറിയാതെ ആട്ടം കാണുകയാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍; കേസന്വേഷണത്തിലും പ്രോസിക്യൂഷന്‍ വാദത്തിലും തൃപ്തരെന്ന് ആക്ഷന്‍ കമിറ്റി ഭാരവാഹികള്‍

കാസര്‍കോട്: (KasargodVartha) റിയാസ് മൗലവി വധക്കേസില്‍ രാഷ്ട്രീയ നേതാക്കളും മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും കഥയറിയാതെ ആട്ടം കാണുകയാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. ടി ഷാജിത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രതിഭാഗം അഭിഭാഷകന്‍ പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് കോടതിവിധിയില്‍ പ്രതിപാദിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസന്വേഷണത്തിലും പ്രോസിക്യൂഷന്‍ വാദത്തിലും തൃപ്തരാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച റിയാസ് മൗലവി ആക്ഷന്‍ കമിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.
  
Public Prosecutor | റിയാസ് മൗലവി വധം: രാഷ്ട്രീയ നേതാക്കളും മുന്‍ ഡിജിപിയും കഥയറിയാതെ ആട്ടം കാണുകയാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍; കേസന്വേഷണത്തിലും പ്രോസിക്യൂഷന്‍ വാദത്തിലും തൃപ്തരെന്ന് ആക്ഷന്‍ കമിറ്റി ഭാരവാഹികള്‍

കോടതി വിധി ന്യായത്തില്‍ കേസ് തള്ളുന്നതിനായി പറഞ്ഞ കാര്യങ്ങളെയെല്ലാം സ്‌പെഷ്യല്‍ പ്രോസിക്യൂടര്‍ ഖണ്ഡിച്ചു. വിചാരണ വേളയില്‍ പ്രതിഭാഗം അഭിഭാഷകനോ, പ്രതികളോ ഉന്നയിക്കാത്ത കാര്യങ്ങളാണ് വിധിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇതിനെതിരെ ഹൈകോടതിയില്‍ അപീല്‍ നല്‍കാനാണ് തീരുമാനം. പ്രതികള്‍ കുറ്റം ചെയ്യുന്നതിനായി പറഞ്ഞ കാരണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പ്രധാനവാദം. പ്രതികളുടെ മനസില്‍ ലോക് ചെയ്തുവെച്ച കാരണങ്ങള്‍ പൂര്‍ണമായും പുറത്തുകൊണ്ടുവരികയെന്നത് ഒരിക്കലും സാധിക്കാത്ത കാര്യമാണ്.

കോടതിവിധിന്യായം ശരിയായ രീതിയില്‍ മനസിലാക്കാതെയും നോട്‌സ് ഓഫ് ആര്‍ഗ്യുമെന്റില്‍ പറയാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞും മുന്‍ ഡയറക്ടര്‍ ജെനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി എ ആസിഫ് അലി രാഷ്ട്രീയ നേട്ടത്തിനായി വിമര്‍ശനം ഉന്നയിച്ചതും പ്രതിപക്ഷനേതാവ് വി ഡി സതീശനും യൂത് ലീഗ് സംസ്ഥാന സെക്രടറി പി കെ ഫിറോസും ആരോപണമുന്നയിച്ചതും ഏറെ വേദനിപ്പിച്ചുവെന്ന് ഷാജിത്ത് പറഞ്ഞു.

പൊലീസ് ഹാജരാക്കിയ സാക്ഷിമൊഴികള്‍ക്കും തെളിവുകള്‍ക്കും പുറമെ കൂടുതല്‍ തെളിവുകൾ പബ്ലിക് പ്രോസിക്യൂടര്‍ എന്ന നിലയിലും ഹാജരാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കുറ്റമറ്റ രീതിയിലായിരുന്നു എല്ലാ കാര്യങ്ങളും നിര്‍വഹിച്ചത്. പ്രതികളുടെ ആര്‍എസ്എസ് ബന്ധം തെളിയിക്കാന്‍ കഴിയാത്തതുകൊണ്ട് മാത്രം കേസിലെ പ്രതികളെ വെറുതെ വിട്ടയക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.



പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ അറസ്റ്റിലായത് മുതല്‍ വിധി വരുന്നതുവരെ അവരുടെ ജാമ്യാപേക്ഷ പരിഗണിക്കാതിരുന്നതുപോലും പ്രോസിക്യൂഷന്റെ കൃത്യമായ ഇടപെടലുകള്‍ കൊണ്ട് മാത്രമായിരുന്നു. കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത സിം കാര്‍ഡും, മെമറി കാര്‍ഡും പരിശോധിച്ചില്ലെന്ന കാര്യവും പ്രതികളെ വിട്ടയക്കുന്നതിലെ ഒരു കാരണമായി പറയുന്നുണ്ട്. ഇതിന്റെ നിയമവശവും അദ്ദേഹം വിവരിച്ചു.

കോടതി പറഞ്ഞ മറ്റ് കാര്യങ്ങളുടെ വിശദീകരണവും അദ്ദേഹം നല്‍കി. കാസര്‍കോടിന്റെ പൊതുസമൂഹത്തില്‍ പ്രോസിക്യൂഷന്‍ ഒന്നും ചെയ്യാത്തതുകൊണ്ടാണ് പ്രതികളെ വിട്ടയച്ചെന്ന പ്രചാരണം ശക്തമായതും തനിക്കെതിരെ തെറ്റായ വിമര്‍ശനങ്ങള്‍ വന്നതുകൊണ്ട് മാത്രമാണ് ഇത്തരമൊരു വിശദീകരണം നല്‍കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. സി ശുകൂർ, ആക്ഷന്‍ കമിറ്റി ഭാരവാഹികളായ മുഹമ്മദ് ഇംതിയാസ്, സി എ സുലൈമാന്‍, സി എച് അബ്ദുല്ലകുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
  
Public Prosecutor | റിയാസ് മൗലവി വധം: രാഷ്ട്രീയ നേതാക്കളും മുന്‍ ഡിജിപിയും കഥയറിയാതെ ആട്ടം കാണുകയാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍; കേസന്വേഷണത്തിലും പ്രോസിക്യൂഷന്‍ വാദത്തിലും തൃപ്തരെന്ന് ആക്ഷന്‍ കമിറ്റി ഭാരവാഹികള്‍

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Special Public Prosecutor about Riyaz Moulavi murder case verdict.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia