city-gold-ad-for-blogger

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമുള്ള പ്രത്യേക സര്‍ക്കാര്‍ ആശുപത്രി വരുന്നു; കെട്ടിടം നിര്‍മിക്കുന്നത് പുതിയ കോട്ടയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 26/05/2017) സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമുള്ള പ്രത്യേക സര്‍ക്കാര്‍ ആശുപത്രി വരുന്നു. കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ ഇതിനുവേണ്ട കെട്ടിടം നിര്‍മിക്കും. പുതിയ കോട്ടയിലെ പഴയ ജില്ല ആശുപത്രി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ആശുപത്രി നിര്‍മിക്കുന്നത്.

നിയമസഭയില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 201112, 201213 ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിനിര്‍മാണത്തിനുള്ള നടപടി സ്വീകരിക്കുന്നത്. 5.60 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി നടപ്പിലാക്കുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമുള്ള പ്രത്യേക സര്‍ക്കാര്‍ ആശുപത്രി വരുന്നു; കെട്ടിടം നിര്‍മിക്കുന്നത് പുതിയ കോട്ടയില്‍

രണ്ടുഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തിയാക്കും. ഇതിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി മന്ത്രി പറഞ്ഞു. പുതിയ കോട്ടയിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി വൈകാതെ നിര്‍മാണം തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി. ജില്ലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ആശുപത്രി വേണമെന്നത് ഏറെ നാളായി ഉയര്‍ന്നുവന്ന ആവശ്യമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Childrens, Women, Hospital, MLA, Budget, Special government hospital comes for women and children.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia