Case Filed | കോൺഗ്രസിന്റെ എസ് പി ഓഫീസ് മാർച്: പൊലീസിനെ അക്രമിച്ചെന്നതിന് ഡിസിസി പ്രസിഡന്റ് ഉൾപെടെ 11 നേതാക്കൾ അടക്കം നൂറോളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
Jul 5, 2023, 12:46 IST
കാസർകോട്: (www.kasargodvartha.com) കോൺഗ്രസിന്റെ എസ് പി ഓഫീസ് മാർചിനിടെ പൊലീസിനെ അക്രമിച്ചെന്നതിന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ ഉൾപെടെ 11 നേതാക്കൾ അടക്കം നൂറോളം പേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ വിദ്യാനഗർ ഡിഡിസി ഓഫീസിൽ നിന്നും എസ് പി ഓഫീസിലേക്ക് നടത്തിയ മാർചിൽ പൊലീസിനെ അക്രമിച്ചുവെന്ന് ആരോപിച്ചാണ് കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ പരാതിയിൽ കേസെടുത്തത്.
ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെ കൂടാതെ യൂത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ പറക്ലായി, കെ എസ് യു ജില്ലാ പ്രസിഡന്റ് ജവാദ് മൊഗ്രാൽ പുത്തൂർ, നേതാക്കളായ നോയൽ ടോം കാർത്തികേയൻ പെരിയ, മനാഫ് നുള്ളിപ്പാടി, ജിബിൻ, ജമീല ഉളിയത്തടുക്ക, ജോബിൻ ബാബു, സജി രാജപുരം, ടോണി അണങ്കൂർ, വാസു മുളിയാർ എന്നിവർക്കും കണ്ടാൽ അറിയാവുന്ന നൂറോളം പേർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
മാർച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് അക്രമാസക്തമായതെന്നും അക്രമത്തിൽ പൊലീസുകാരായ ജിതേഷ് കുമാർ (എസ് സി പി ഒ 2366), രാഹുൽ (സി പി ഒ 2599) എന്നിവർക്ക് പരിക്കേറ്റതായും പൊലീസ് പറയുന്നു. പൊലീസിന്റെ അംഗബലം കുറവായതിനാലും ക്രമസമാധാന പ്രശ്‌നം ഒഴിവാക്കുന്നതിനായും പ്രതികളെ സംഭവ സ്ഥലത്ത് തന്നെ അറസ്റ്റ് ചെയ്തില്ലെന്നും പൊലീസ് റിപോർടിലുണ്ട്.
പൊലീസുകാരായ ജിതേഷിന്റെ കൈവിരലിനും മുഖത്തും രാഹുലിന്റെ താടിക്കും പരിക്കേറ്റതായാണ് റിപോർട്. പൊലീസിനെ കല്ലറിഞ്ഞ് അക്രമിച്ചു, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾ ഉൾപെടെ ചുമത്തി ഐപിസി 143, 145, 147, 148, 353, 283, 332 ആർ / ഡബ്ള്യു 149 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Keywords: News, Kasaragod, Kerala, DCC, Congress, Rajmohan Unnithan, Kerala Police, PK Faizal, Case, Police, Attack, Complaint, Injured, SP office march: Case filed against Congress leaders.
< !- START disable copy paste -->