city-gold-ad-for-blogger

പാലക്കുന്ന് ടൗണിന്റെ മാലിന്യപ്രശ്‌നത്തിന് പരിഹാരമാവുന്നു; നടപടികളുമായി ഗ്രാമ പഞ്ചായത്ത്

ഉദുമ: (www.kasargodvartha.com 18.05.2021) പാലക്കുന്ന് ടൗണിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമാവുന്നു. മാലിന്യങ്ങളുടെ ദുർഗന്ധം കാരണം പൊതുജനങ്ങളും വ്യാപാരികളും ഏറെ പ്രയാസപ്പെട്ടിരുന്നു. മാലിന്യം നീക്കം ചെയ്യാനുള്ള പദ്ധതിക്കായി ഉദുമ ഗ്രാമ പഞ്ചായത്ത് ഭരണസമിതി കെ എസ് ടി പിയുടെ അനുമതി നേടി ടെൻഡർ നടപടികൾ പൂർത്തിയാക്കി. ജൂൺ 15ന് മുമ്പായി പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അറിയിച്ചു. താത്കാലിക പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഭരണസമിതി.

പാലക്കുന്ന് ടൗണിന്റെ മാലിന്യപ്രശ്‌നത്തിന് പരിഹാരമാവുന്നു; നടപടികളുമായി ഗ്രാമ പഞ്ചായത്ത്

2020-21 വർഷത്തെ പദ്ധതി നടപ്പിലാക്കാൻ കാട്ടിയ അനാസ്ഥയാണ് പ്രശ്നം രൂക്ഷമാക്കിയതെന്നാണ് ആരോപണം. ഡിവൈഎഫ്ഐയുടെയും പ്രവാസി സംഘടനയുടെയും നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്യാനും പരിസരങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മൂസ പാലക്കുന്ന്, ജാശിർ പാലക്കുന്ന്, പുരുഷു പാലക്കുന്ന് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് ബ്ലീചിംഗ് പൗഡർ വിതറി.

Keywords:  Kerala, News, Kasaragod, Palakunnu, Waste, Waste dump, Gramasabha, Top-Headlines, Solution to the waste problem of Palakkunnu town; Grama Panchayat with action.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia