city-gold-ad-for-blogger

ബസ് ബൈകിലിടിച്ച് സൈനികന്‍ മരിച്ചു

പെരിയ: (www.kasargodvartha.com 11.01.2021) ബസ് ബൈകിലിടിച്ച് സൈനികന്‍ മരിച്ചു. പെരിയ കേന്ദ്ര സർവ്വകലാശാലയ്ക്ക് സമീപം ദേശീയപാതയില്‍ തിങ്കളാഴ്ച വൈകീട്ടാണ് അപകടം നടന്നത്. പെരിയ നാലക്രയിലെ കൃഷ്ണൻ - മാധവി ദമ്പതികളുടെ മകൻ ശ്രീഹരി (24) ആണ് മരിച്ചത്.

ബസ് ബൈകിലിടിച്ച് സൈനികന്‍ മരിച്ചു

ദിവസങ്ങൾക്ക് മുമ്പ് അവധിക്ക് നാട്ടിലെത്തിയ ശ്രീഹരി ക്വാറന്റൈൻ കലാവധി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി കെ എസ് ആര്‍ ടി സി ബസ് ബൈകില്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മരിച്ചു.

അപകട വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords:  Kerala, News, Kasaragod, Periya, Death, Youth, Accidental Death, Accident, Death, Bike, Bus, Top-Headlines, Soldier dies after the bus collided with his bike.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia