നാടിനെ കലാപഭൂമിയാക്കാനുള്ള സംഘ്പരിവാര്‍ ശ്രമം അവസാനിപ്പിക്കണം: സോഫിയ മെഹര്‍
Oct 28, 2018, 11:33 IST
കുമ്പള: (www.kasargodvartha.com 28.10.2018) നാടിനെ കലാപഭൂമിയാക്കാനുള്ള സംഘ്പരിവാര്‍ ശ്രമം അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സോഫിയ മെഹര്‍ പറഞ്ഞു. കുമ്പളയില്‍ നടന്ന സ: പി. മുരളീധരന്‍ നാലാം രക്ത സാക്ഷി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
മാവിനംകട്ടയില്‍ നിന്നും ആരംഭിച്ച വൈറ്റ് വളണ്ടിയര്‍ പരേഡിനും പ്രകടനത്തിനു ശേഷം കുമ്പള ടൗണില്‍ വെച്ചാണ് അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ മണികണ്ഠന്‍, ജില്ലാ സെക്രട്ടറി സി.ജെ സജിത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സബീഷ്, രേവതി കുമ്പള,സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആര്‍ ജയാനന്ദ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രഘുദേവന്‍ മാസ്റ്റര്‍, എം ശങ്കര്‍ റൈ മാസ്റ്റര്‍, ഏരിയാ സെക്രട്ടറി സി.എ സുബൈര്‍, കെ.കെ അബ്ദുല്ല കുഞ്ഞി എന്നിവര്‍ സംസാരിച്ചു.
കുണ്ടങ്കരഡുക്ക യൂണിറ്റ് സംഘടിപ്പിച്ച മുരളീധരന്‍ സ്മാരക വോളിബോള്‍ ടൂര്‍ണമെന്റിലെ വിജയികള്‍ക്കുള്ള സമ്മാനം ജില്ലാ സെക്രട്ടറി സി.ജെ സജിത് വിതരണം ചെയ്തു. ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീന്‍ മലങ്കരെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പ്രിത്വിരാജ് എം അധ്യക്ഷത വഹിച്ചു.
രാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ അനുസ്മരണം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, DYFI, Top-Headlines, Sofia Mehar against Sanghparivar
< !- START disable copy paste -->