city-gold-ad-for-blogger

ഒരേ പാമ്പിന്റെ കടിയേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 21.10.2019) ഒരേ പാമ്പിന്റെ കടിയേറ്റ് പരിക്കുകളോടെ രണ്ട് വിദ്യാര്‍ത്ഥികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീമനടിയിലെ മണിയുടെ മകള്‍ മാളവിക (17), ഷിജുവിന്റെ മകള്‍ അര്‍ച്ചന (എട്ട്) എന്നിവര്‍ക്കാണ് പാമ്പിന്റെ കടിയേറ്റത്. തിങ്കളാഴ്ച രാവിലെ ചാലില്‍ കുളിച്ച് വീട്ടിലേക്ക് നടന്നു വരുമ്പോഴാണ് അര്‍ച്ചനക്ക് കടിയേറ്റത്. ഇതേവഴിയിലൂടെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് മാളവികക്കും കടിയേറ്റത്.

രണ്ടുപേരെയും കടിച്ചത് ഒരേപാമ്പ് തന്നെയാണ്. അര്‍ച്ചനയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ചെന്നുനോക്കിയപ്പോഴാണ് കടിച്ച പാമ്പിനെ റോഡരികില്‍ കണ്ടെത്തിയത്. ഈ സമയത്ത് തന്നെ ഇതുവഴി നടന്നു പോയ മാളവികയുടെ കാലിലും ഇതേ പാമ്പ് കടിക്കുകയായിരുന്നു. രാത്രി വാഹനത്തിന്റെ ടയറിനടിയില്‍പ്പെട്ട് ഒരു ഭാഗം ചതവ് പറ്റിയ പാമ്പിന് വഴിയില്‍ നിന്നും പിന്നീട് ഇഴഞ്ഞ് പോകാന്‍ പറ്റിയില്ല. കുട്ടികള്‍ അബദ്ധത്തില്‍ ചവിട്ടിയപ്പോഴാണ് കടിയേറ്റത്. ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ സുഖംപ്രാപിച്ചു വരുന്നു.
ഒരേ പാമ്പിന്റെ കടിയേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, hospital, Students, Top-Headlines, snake bite, Snake bite: 2 Students hospitalized
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia