city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Conference | എസ് കെ എസ് ബി വി കാസർകോട് ജില്ലാ സമ്മേളനവും ഖിദ്മ റൂട് മാർചും നവംബർ 10, 11ന്

കാസർകോട്: (KasargodVartha) എസ് കെ എസ് ബി വി മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി 'അദബ്, അറിവ്, അർപ്പണം' എന്ന പ്രമേയത്തിൽ ജില്ലാ സമ്മേളവും ഖിദ്മ റൂട് മാർചും വെള്ളി, ശനി (നവംബർ 10, 11) ദിവസങ്ങളിൽ കാസർകോട് പുലിക്കുന്ന് സഹാവന്ദിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Conference | എസ് കെ എസ് ബി വി കാസർകോട് ജില്ലാ സമ്മേളനവും ഖിദ്മ റൂട് മാർചും നവംബർ 10, 11ന്

വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് സമ്മേളന നഗരിയിൽ മുപ്പതാം വാർഷിക സൂചകമായി പ്രമുഖ വ്യക്തികൾ മുപ്പത് പതാകകൾ ഉയർത്തും. തുടർന്ന് മുൻസിപൽ കോൺഫറൻസ് ഹോളിൽ ശംസുൽ ഉലമ മൗലീലിദും, എസ് ബി വി ജില്ലാ പ്രസിഡന്റായിരുന്ന അബ്ദുൽ ബാസിത് തായൽ അനുസ്മരണവും, പ്രാർഥനാ സദസും നടക്കും. സമസ്ത വൈസ് പ്രസിഡന്റ് യു എം അബ്ദുർ റഹ്‌മാൻ മൗലവി പരിപാടി ഉദ്ഘാടനം നിർവ്വഹിക്കും.

നവംബർ 11ന് ഉച്ചക്ക് മൂന്ന് മണിക്ക് തായലങ്ങാടിയിൽ നിന്ന് ഖിദ്മ റൂട് മാർച് ആരംഭിച്ച് പുലിക്കുന്ന് സന്ധ്യാരാഗം ഓപൺ ഒഡിറ്റോറിയത്തിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ ബി കുട്ടി ഹാജി, എസ് കെ എസ് ബി വി ജില്ലാ ചെയർമാൻ ജമാലുദ്ദീൻ ദാരിമി ആലംപാടി, കൺവീനർ ഖലീൽ ദാരിമി ബെളിഞ്ചം, കെ കെ അബ്ദുല്ല ഹാജി, മൊയ്തു മൗലവി ചെർക്കള, ജഅഫർ മൗലവി മീലാദ് നഗർ, സവാദ് റഹ്‌മാനിയ നഗർ തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Friday, Confrence, District, Novamber, suturday, Kasargod, Sksbv, Pulikunn, Pressmeet, Cherkala  SKSBV Kasaragod District Conference and Route March on 10th and 11th November

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia