വനത്തില്‍ കണ്ടെത്തിയത് കരിവേടകത്തു നിന്നും കാണാതായയാളുടെ അസ്ഥികൂടം; ഇടതുകാലിലിട്ട സ്റ്റീല്‍ മരിച്ചയാളെ തിരിച്ചറിയാന്‍ സഹായകമായി
Jul 22, 2019, 13:28 IST
ബേഡകം: (www.kasargodvartha.com 22.07.2019) കഴിഞ്ഞ ദിവസം ആദൂര്‍ കൊട്ടിയാടി ചെക്ക് പോസ്റ്റിന് സമീപം റോഡില്‍ നിന്നും 25 മീറ്റര്‍ അകലെ വനത്തില്‍ കണ്ടെത്തിയ അസ്ഥികൂടം കരിവേടകത്തു നിന്നും കാണാതായയാളുടേതാണെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് ബേഡകം പോലീസ് പരിയാരം മെഡിക്കല്‍ കോളജ് പോലീസ് സര്ജന് ഡോ. ഗോപാലകൃഷ്ണ പിള്ളയില്‍ നിന്നും മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് വനത്തില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടയിലാണ് ജൂണ്‍ ഒന്നു മുതല്‍ കാണാതായ കരിവേടകം ഇയ്യന്തലത്തെ ലോലാക്ഷന്റെ (36) അസ്ഥികൂടമാണെന്ന സൂചന ലഭിച്ചത്. ഭാര്യയും സഹോദരനും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് കാലില്‍ ഘടിപ്പിച്ചിരുന്ന സ്റ്റീല്‍ കണ്ട് അസ്ഥികൂടം ലോലാക്ഷന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ജൂണ്‍ ഒന്നിന് രാവിലെ 6.30 ന് ജോലിക്കെന്നു പറഞ്ഞുപോയ ലോലാക്ഷന്‍ തിരിച്ചെത്തിയില്ലെന്ന് ഭാര്യ വിദ്യ ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരുവിധ സൂചനയും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് ആദൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വനത്തില്‍ അസ്ഥികൂടം കണ്ടെത്തിയത്.
മരണകാരണം സംബന്ധിച്ചുള്ള അന്വേഷണം ബേഡകം പോലീസും ആദൂര്‍ പോലീസും ആരംഭിച്ചിട്ടുണ്ട്.
പണിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഗൃഹനാഥന് തിരിച്ചെത്തിയില്ല; പരാതിയുമായി ഭാര്യ പോലീസില്‍
ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടയിലാണ് ജൂണ്‍ ഒന്നു മുതല്‍ കാണാതായ കരിവേടകം ഇയ്യന്തലത്തെ ലോലാക്ഷന്റെ (36) അസ്ഥികൂടമാണെന്ന സൂചന ലഭിച്ചത്. ഭാര്യയും സഹോദരനും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് കാലില്‍ ഘടിപ്പിച്ചിരുന്ന സ്റ്റീല്‍ കണ്ട് അസ്ഥികൂടം ലോലാക്ഷന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ജൂണ്‍ ഒന്നിന് രാവിലെ 6.30 ന് ജോലിക്കെന്നു പറഞ്ഞുപോയ ലോലാക്ഷന്‍ തിരിച്ചെത്തിയില്ലെന്ന് ഭാര്യ വിദ്യ ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരുവിധ സൂചനയും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് ആദൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വനത്തില്‍ അസ്ഥികൂടം കണ്ടെത്തിയത്.
മരണകാരണം സംബന്ധിച്ചുള്ള അന്വേഷണം ബേഡകം പോലീസും ആദൂര്‍ പോലീസും ആരംഭിച്ചിട്ടുണ്ട്.
Related News:
വനത്തില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി, പോലീസ് സര്‍ജനെത്തും
വനത്തില്‍ കണ്ടെത്തിയ അസ്ഥികൂടം വിദഗ്ദ്ധ പരിശോധനയ്ക്കായി പരിയാരത്തേക്ക്; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Bedakam, Police, forest, Adhur, Skeleton found in forest identified
< !- START disable copy paste -->