city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | മംഗല്‍പാടി പഞ്ചായതില്‍ ജീവനക്കാരില്ലാത്തത്തിനാൽ സ്ഥിതി സങ്കീർണമായി; പ്രശ്‌നം ചർച്ച ചെയ്യാനെത്തിയ ജോയിന്റ് ഡയറക്ടറെ ബന്ദിയാക്കി; മുഴുവൻ മെമ്പർമാരും പ്രതിഷേധ സമരത്തിൽ

ഉപ്പള: (KasargodVartha) മംഗല്‍പാടി പഞ്ചായതില്‍ ജീവനക്കാരില്ലാത്തത്തിനാൽ സ്ഥിതി സങ്കീർണമായി. പ്രശ്‌നം ചർച്ച ചെയ്യാൻ പഞ്ചായത് ഓഫീസിലെത്തിയ ജോയിന്റ് ഡയറക്ടറെ മുഴുവൻ മെമ്പർമാരും ചേർന്ന് ഓഫീസിനകത്ത് പൂട്ടിയിട്ട് ബന്ദിയാക്കി. ജോയിന്റ് ഡയറക്ടർ സുമേഷിനെതിരെയായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം ബിജെപിയുടെ നാല് അംഗങ്ങൾ ഓഫീസ് താഴിട്ട് പൂട്ടിയിരുന്നു. പിന്നീട് ജോയിന്റ് ഡയറക്ടർ വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ളിൽ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് അറിയിച്ചതിനെ തുടർന്നാണ് ഓഫീസ് തുറന്ന് കൊടുത്തത്.

Protest | മംഗല്‍പാടി പഞ്ചായതില്‍ ജീവനക്കാരില്ലാത്തത്തിനാൽ സ്ഥിതി സങ്കീർണമായി; പ്രശ്‌നം ചർച്ച ചെയ്യാനെത്തിയ ജോയിന്റ് ഡയറക്ടറെ ബന്ദിയാക്കി; മുഴുവൻ മെമ്പർമാരും പ്രതിഷേധ സമരത്തിൽ

16 ജീവനക്കാർ വേണ്ടിടത്ത് ഇപ്പോൾ ആകെയുള്ളത് ആറ് പേർ മാത്രമാണ്. ഇതിൽ തന്നെ ഒരു ഓഫീസ് അസിസ്റ്റന്റ്, അപകടത്തിൽ പെട്ട് കൈയൊടിഞ്ഞ് മെഡികൽ അവധിയിലാണ്. ആറ് ക്ലർകുമാർ വേണ്ടിടത്ത് ഒരാളാണ് ഉണ്ടായിരുന്നത്. പുതുതായി മൂന്ന് പേരെ മുനിസിപാലിറ്റികളിൽ നിന്ന് ഇവിടേക്ക് നിയമിച്ചിട്ടുണ്ടെങ്കിലും ഇവർക്ക് പഞ്ചായതിന്റെ സോഫ്റ്റ് വെയറിനെ കുറിച്ച് അറിയാത്തത് കൊണ്ട് നിലവിലെ ക്ലർകാണ് ട്രെയിനിങ് നൽകുന്നത്.

ബ്ലോക് പഞ്ചായതിൽ നിന്നും ഒരു ജൂനിയർ സൂപ്രണ്ടിനെ നിയമിച്ചിട്ടുണ്ടെങ്കിലും സോഫ്റ്റ് വെയർ വശമില്ലാത്തതിനാൽ ഇദ്ദേഹവും ട്രൈനിങിലാണ്. കെട്ടിട വിഭാഗത്തിൽ കൃഷി വകുപ്പിൽ നിന്നും ഒരാൾ ഡെപ്യൂടേഷനിൽ ഇവിടെ ക്ലർകായി ജോലി ചെയ്തിരുന്നെങ്കിലും ഇയാൾ അനധികൃതമായി അവധി എടുത്തിരിക്കുകയാണെന്നും വാർഡ് അംഗങ്ങൾ പറയുന്നു. അഞ്ച് മാസത്തോളമായി ഇയാളുടെ സേവനവും ലഭിക്കുന്നില്ല. ഇയാളുടെ അഞ്ച് മാസത്തെ ശമ്പളം പോലും തടഞ്ഞുവെച്ചിരിക്കുകയാണ്. സെക്രടറിയും ഒരു ക്ലർകും മാത്രമാണ് ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നത്.



അഞ്ച് മാസമായി ജീവനക്കാർ ഇല്ലാത്തത് മൂലം പഞ്ചായതിന്റെ ദൈനംദിന പ്രവർത്തങ്ങൾ പോലും തടസപ്പെട്ടിരിക്കുകയാണ്. പെൻഷൻ, ലൈസന്‍സ്, ജനന സര്‍ടിഫികറ്റ്, മരണ സര്‍ടിഫികറ്റ്, ലൈഫ് ഭവന പദ്ധതി തുടങ്ങിയ നൂറു കണക്കിന് അപേക്ഷകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. അപേക്ഷയുമായി എത്തുന്നവർക്ക് മുന്നിൽ പേരിന് മാത്രമുള്ള ജീവനക്കാർ നിസഹായരാണ്. റോഡ്, കുടിവെള്ളം, വിദ്യാഭ്യാസം, പൊതുമരാമത്ത്, പട്ടിക ജാതി വികസനം, മീൻ തൊഴിലാളി വികസനം തുടങ്ങി പഞ്ചായതിന്റെ എല്ലാ പദ്ധതികളും സ്തംഭിച്ച അവസ്ഥയിലാണ്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏത് ഉദ്യോഗസ്ഥനെയും ഇവിടെ ഒരു വർഷ കാലാവധി അവസാനിക്കും മുമ്പ് സ്ഥലം മാറ്റുന്ന അവസ്ഥയാണുള്ളതെന്ന് പഞ്ചായത് സമിതി അംഗങ്ങൾ കുറ്റപ്പെടുത്തി. ഒഴിവുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും ഉടൻ നിയമിക്കണമെന്ന് അംഗങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഭരണ - പ്രതിപക്ഷ ഭദമന്യേ ആകെയുള്ള 23 അംഗങ്ങളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വിഷയം ഉന്നതങ്ങളിൽ അറിയിച്ച് പരിഹരിക്കാമെന്ന് ജോയിന്റ് ഡയറക്ടർ അറിയിച്ചെങ്കിലും വ്യക്തമായ ഉറപ്പ് കിട്ടാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പഞ്ചായത് അംഗങ്ങൾ.

Protest | മംഗല്‍പാടി പഞ്ചായതില്‍ ജീവനക്കാരില്ലാത്തത്തിനാൽ സ്ഥിതി സങ്കീർണമായി; പ്രശ്‌നം ചർച്ച ചെയ്യാനെത്തിയ ജോയിന്റ് ഡയറക്ടറെ ബന്ദിയാക്കി; മുഴുവൻ മെമ്പർമാരും പ്രതിഷേധ സമരത്തിൽ

Keywords: News, Kerala, Kasaragod, Uppala, Mangalpady Panchayat, Protest, Situation complicated by lack of staff in Mangalpadi Panchayat.




< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia