ഇ ടെന്‍ഡെറുകളില്‍ പങ്കെടുക്കുന്നത് ഒരാള്‍ മാത്രമാണെങ്കിലും മത്സരമായി കാണണമെന്ന് കോണ്‍ട്രാക്ടേഴ്‌സ് യൂത് വിംഗ്
കാസര്‍കോട്: (www.kasargodvartha.com 12.07.2021) സിംഗിള്‍ ഇ - ടെന്‍ഡെറുകള്‍ മത്സരമായി കാണണമെന്ന് കോണ്‍ട്രാക്ടേഴ്‌സ് യൂത് വിംഗ് ഏകോപന സമിതി ആവശ്യപ്പെട്ടു. ഇ - ടെന്‍ഡെര്‍ നൂറ് ശതമാനവും സ്വകാര്യമായതുകൊണ്ട് ഒരാള്‍ മാത്രം പങ്കെടുത്താല്‍ അത് സ്വീകരിക്കാതെ വീണ്ടും ടെന്‍ഡെര്‍ വിളിക്കുന്നത് പല സമയത്തും പ്രവര്‍ത്തികള്‍ വൈകാന്‍ ഇടയാക്കുന്നു. ഇതുമൂലം ടെന്‍ഡെറില്‍ പങ്കെടുക്കുന്ന കരാറുകാരന് സാമ്പത്തികമായും സമയവും നഷ്ടമാവുന്നുവെന്നും യൂത് വിംഗ് അഭിപ്രായപ്പെട്ടു.
പിഡബ്ല്യുഡി പുതുതായി നടപ്പിലാക്കിയ ഇ - ബിലിംഗ് സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ട്രാക്ടേഴ്‌സ് യൂത് വിംഗ് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് പിഡബ്ല്യുഡി ഓഫീസ് ധര്‍ണ സംഘടിപ്പിക്കും.
യോഗം എംഎ നാസര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നിസാര്‍ കല്ലട്ര അധ്യക്ഷത വഹിച്ചു. ശരീഫ് ബോസ്, അശ്റഫ് പെര്‍ള, ജാസിര്‍ ചെങ്കള, സുനൈഫ് എം എ എച്, സാദിഖ് പൊവ്വല്‍, സിര്‍സി സിറാജ് പ്രസംഗിച്ചു. മജീദ് ബെണ്ടിച്ചാല്‍ സ്വാഗതവും ബുര്‍ഹാന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Youth, News, PWD-office, Top-Headlines, Innougratin, President, Single e-tenders to be seen as competitive, requests Contractors Youth Wing.