city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടെ അഞ്ജന ഹരീഷ് ഉൾപ്പെടെ 5 യുവതികളുടെ മരണത്തിന് പിന്നിൽ സമാനതകൾ; ഐ ജി എസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.09.2020) കാസർകോട്ടെ അഞ്ജന ഹരീഷ് ഉൾപ്പെടെ അഞ്ച് യുവതിക ളുടെ മരണത്തിന് പിന്നിൽ സമാനതകൾ ഉള്ളതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഐ ജി എസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ ടി എസ്) അന്വേഷിക്കും.

തലശേരി ഗവ. ബ്രണ്ണന്‍ കോളജ് ബിരുദ വിദ്യാര്‍ഥിനിയും കാസര്‍ക്കാട് നീലേശ്വരം പുതുക്കൈ സ്വദേശിനിയുമായ അഞ്ജനാ ഹരീഷ് ഉള്‍പ്പെടെ അഞ്ച് യുവതികളുടെ അസ്വാഭാവികമരണമാണ് എ ടി എസ് അന്വേഷിക്കുക.

കാസർകോട്ടെ അഞ്ജന ഹരീഷ് ഉൾപ്പെടെ 5 യുവതികളുടെ മരണത്തിന് പിന്നിൽ സമാനതകൾ; ഐ ജി എസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കും

ക്രൈംബ്രാഞ്ച് ഐ ജി എസ് ശ്രീജിത്ത് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും. അഞ്ജനാ ഹരീഷ് നാല് മാസം മുമ്പാണ് ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഇതിന് ശേഷം, കേരളത്തിലെ പലയിടങ്ങളിലായി നാല് പെണ്‍കുട്ടികള്‍ കൂടി സമാനസാഹചര്യങ്ങളില്‍ മരിച്ചതോടെയാണ് സംശയങ്ങൾ ഉയർന്നത്.

അഞ്ജനയെ കൂടാതെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിയായിരുന്ന കൊല്ലം, കൊട്ടിയം സ്വദേശിനി, തിരുവനന്തപുരത്തു താമസിച്ചിരുന്ന ചലച്ചിത്രപ്രവര്‍ത്തക, തൃശൂര്‍ സ്വദേശിനി, നിലമ്പൂര്‍ സ്വദേശിനി എന്നിവരുടെ മരണമാണ് എ ടി എസ് അന്വേഷിക്കുക.

യുവതികളുടെ ദുരൂഹമരണവുമായി ഒരു നിരോധിത സംഘടനയ്ക്കും മാവോയിസ്റ്റുകള്‍ക്കും ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതോടെയാണ് എ ടി എസിൻ്റെ അന്വേഷണത്തിന് വഴിവെച്ചിരിക്കുന്നത്.

ഈ കഴിഞ്ഞ മേയ് 12-നാണ് ഗോവയിലെ ഒരു ഹോസ്റ്റലിനു സമീപം അഞ്ജനയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നോര്‍ത്ത് ഗോവയിലെ കല്ലങ്കോട്ട് പോലീസ് ആത്മഹത്യാ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരുന്നുണ്ട്. എന്നാല്‍, അഞ്ജനയുടെ മരണം സംബന്ധിച്ച് മറ്റു ചില വിവരങ്ങള്‍ ബ്രണ്ണന്‍ കോളജിലെ ഒരു പൂര്‍വവിദ്യാര്‍ഥിയില്‍ നിന്നു രഹസ്യാന്വേഷണവിഭാഗത്തിനു ലഭിച്ചതാണ് എ ടി എസിൻ്റെ അന്വേഷണം സാധ്യമാക്കിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണു മറ്റു നാല് പെണ്‍കുട്ടികളുടെ മരണവും സമാന സാഹചര്യത്തിലാണെന്നു വ്യക്തമായത്.

ഗോവയിലെ ഹോസ്റ്റലില്‍ അഞ്ജന ക്രൂരമായ ലൈംഗികാതിക്രമം നേരിട്ടെന്ന വിവരങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ പുറത്തു വന്നിരുന്നു. വിഷാദരോഗത്തിനു ചികിത്സയിലായിരുന്ന അഞ്ജനയ്ക്ക് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നെന്ന വെളിപ്പെടുത്തലും നടന്നിരുന്നു. മരിക്കുന്നതിനു മുമ്പ് അഞ്ജനയും സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്ന് ലഭിച്ചിട്ടുണ്ട്. ഭയം കലര്‍ന്ന സ്വരത്തിലായിരുന്നു അഞ്ജനയുടെ സംഭാഷണം. താമസസ്ഥലത്ത് അഞ്ജനയ്ക്കു പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം നേരിട്ടിട്ടും സുഹൃത്തുക്കള്‍ പോലീസിനോടു സത്യം വെളിപ്പെടുത്താന്‍ മടിച്ചതും ദുരൂഹതയ്ക്കിടയാക്കിയിരുന്നു.

ലഹരി മാഫിയയ്ക്കും അടുത്തിടെ ശ്രദ്ധയില്‍പ്പെട്ട ചില അരാജക ലൈംഗിക സംഘടനകള്‍ക്കും ഈ സംഭവവുമായി ബന്ധമുണ്ടെന്നു സൂചനയുണ്ട്. വിഷാദരോഗികളായ യുവാക്കളെ മയക്കുമരുന്ന് നല്‍കി പാട്ടിലാക്കുന്ന ചില ഡോക്ടര്‍മാരെക്കുറിച്ചും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

ക്യാമ്പസുകളിലെ അരാജകത്വം, സ്വതന്ത്രലൈംഗികത, ലഹരിവസ്തുകളുടെ ഉപയോഗം എന്നിവയെ ന്യായീകരിക്കുന്നവരും സാമൂഹികമാധ്യമങ്ങളിലെ ഡേറ്റിങ് ഗ്രൂപ്പുകളും എ ടി എസിൻ്റെ നിരീക്ഷണത്തിലാണ്.

അഞ്ജനയെ ഗൂഢസംഘം ചതിയിൽപ്പെടുത്തി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് അഞ്ജനയുടെ മാതാവ് രംഗത്ത് വന്നിരുന്നു. സംഘത്തിൻ്റെ പിടിയിൽ നിന്നും മകൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിട്ടില്ലെന്നാണ് മാതാവ് ആരോപിച്ചത്.

Keywords:  Kerala, News, Kasaragod, Woman, College, Students, Death, Girl, Special-squad, Investigation, Top-Headlines, Similarities behind the deaths of 5 young women, including Anjana Harish of Kasargod; The probe will be carried out by an anti-terrorism squad led by IG S Sreejith.






< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia