city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Controversy | കാഞ്ഞങ്ങാട് നഗര മധ്യത്തില്‍ ഡിവൈഎഫ്ഐ സ്ഥാപിച്ച വായനശാലയ്ക്ക് സമാനമായി യൂത് കോണ്‍ഗ്രസും ഷെഡ് കെട്ടുന്നു; സംഘർഷത്തിന് സാധ്യത

കാഞ്ഞങ്ങാട്: (KasargodVartha) ഡിവൈഎഫ്ഐ ഈ മാസം 20ന് നടത്തുന്ന മനുഷ്യ ചങ്ങലയുടെ പ്രചാരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗര മധ്യത്തിൽ നിർമിച്ച പ്രതീകാത്മക വായനശാലയ്ക്ക് സമാനമായി യൂത് കോണ്‍ഗ്രസും ഷെഡ് കെട്ടുന്നു. യൂത് കോണ്‍ഗ്രസിന്റെ സംസ്ഥാന തല പരിപാടിയുടെ ഭാഗമായുള്ള പ്രചാരണത്തിന്റെ ഷെഡാണ് ഡിവൈഎഫ്ഐയുടെ വായനശാലയ്ക്ക് സമീപം കെട്ടുകയെന്ന് യൂത് കോൺഗ്രസ് ജില്ലാ ഭാരവാഹികൾ വെളിപ്പെടുത്തി.

Controversy | കാഞ്ഞങ്ങാട് നഗര മധ്യത്തില്‍ ഡിവൈഎഫ്ഐ സ്ഥാപിച്ച വായനശാലയ്ക്ക് സമാനമായി യൂത് കോണ്‍ഗ്രസും ഷെഡ് കെട്ടുന്നു; സംഘർഷത്തിന് സാധ്യത

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഷെഡ് സ്ഥാപിക്കാനാണ് തീരുമാനം. നഗരസഭ പ്രദേശത്ത് പൊതുസ്ഥലങ്ങളിലും ദേശീയപാതയോരങ്ങളിലും മറ്റും സ്ഥാപിക്കപ്പെടുന്ന മുഴുവന്‍ അനധികൃത പരസ്യബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യണമെന്ന നഗരസഭയുടെ ഉത്തരവ് നിലനില്‍ക്കെ നിയമം ലംഘിച്ച് ഡിവൈഎഫ്‌ഐ വായനശാല സ്ഥാപിച്ചുവെന്ന ആരോപണം നിലനിൽക്കെയാണ് യൂത് കോൺഗ്രസും പകരത്തിന് ഷെഡ് കെട്ടുന്നത്.

ഡിവൈഎഫ്‌ഐ നഗരമധ്യത്തിലെ റോഡിൽ സ്ഥാപിച്ച വായനശാല കെട്ടിടം വിവാദമായിരുന്നു. ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യൂത് കോണ്‍ഗ്രസിന്റെയും യൂത് ലീഗിന്റെയും മണ്ഡലം കമിറ്റികൾ നഗരസഭാ സെക്രടറിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും രണ്ട് ദിവസം കഴിഞ്ഞിട്ടും നിയമ ലംഘനം നീക്കാത്തതിനെ തുടർന്നാണ് യൂത് കോണ്‍ഗ്രസ് ഷെഡ് കെട്ടാൻ തീരുമാനിച്ചിരിക്കുന്നത്.

നിരവധി യാത്രക്കാര്‍ സഞ്ചരിക്കുന്ന ബസ് സ്റ്റാന്‍ഡ് പരിസരത്ത് സീബ്രാ ലൈനിനോട് ചേര്‍ന്നാണ് ഡിവൈഎഫ്ഐ പ്രചാരണ വായനശാല സ്ഥാപിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐയുടെ വായനശാല അപകടം വിളിച്ചു വരുത്തുമെന്നും നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് സ്ഥാപിച്ച പ്രചാരണ കെട്ടിടം പൊളിച്ചു മാറ്റുന്ന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യുഡിവൈഎഫ് നേതാക്കള്‍ പറഞ്ഞു.


യൂത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് വിനീത് എച് ആര്‍, നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ, ജില്ലാ ജെനറല്‍ സെക്രടറി അക്ഷയ എസ് ബാലന്‍, സിജോ അമ്പാട്ട്, കൃഷ്ണലാല്‍ തോയമ്മല്‍, യൂത് ലീഗ് മണ്ഡലം പ്രസിഡന്റ് നദീര്‍ പുത്തിക്കാല്‍, മണ്ഡലം ജെനറല്‍ സെക്രടറി റമീസ് ആറങ്ങാടി, ജില്ലാ വൈസ് പ്രസിഡന്റ് ശംസുദീന്‍ ആവിയില്‍, ജോയിന്റ് സെക്രടറി എം പി നൗശാദ്, ജില്ലാ കമിറ്റിയഗം ഇഖ്ബാല്‍ വെള്ളിക്കോത്ത്, അലി കുശാല്‍ നഗര്‍, സിദ്ദീഖ് ഞാണിക്കടവ് എന്നിവരുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലെത്തിയാണ് നഗരസഭ സെക്രടറിക്ക് പരാതി നൽകിയത്.

Controversy | കാഞ്ഞങ്ങാട് നഗര മധ്യത്തില്‍ ഡിവൈഎഫ്ഐ സ്ഥാപിച്ച വായനശാലയ്ക്ക് സമാനമായി യൂത് കോണ്‍ഗ്രസും ഷെഡ് കെട്ടുന്നു; സംഘർഷത്തിന് സാധ്യത

അതേസമയം സംഭവം വിവാദമായിട്ടും നഗരസഭ അധികൃതർ ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് ആക്ഷേപം. അതിനിടെ വ്യാഴാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രടറി മനോജ് കാസർകോട് വാർത്തയോട് പറഞ്ഞു. മറ്റ് നിയമ ലംഘനങ്ങൾ നടന്നാൽ ഉടൻ നടപടിയുമായി രംഗത്ത് വരാറുള്ള നഗരസഭ എന്തുകൊണ്ട് രാഷ്ട്രീയക്കാരുടെ കയ്യേറ്റങ്ങളും നിയമ ലംഘങ്ങളും തടയാൻ ശ്രമിക്കാത്തതെന്ന ചോദ്യം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്.

Keywords: News, Kerala, Kanhangad, Kasaragod, Controversy, DYFI, Library, Congress, Similar to library set up by DYFI, Youth Congress also building a shed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia