city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഏക ആൺതരി ഇതൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ...! കാസർകോട്ട് ബൈക് അപകടത്തിൽ മരിച്ച 21 കാരന്റെ മാതാപിതാക്കളുടെ നൊമ്പരങ്ങൾ പങ്കുവെച്ച് ഇൻക്വസ്റ്റ് നടത്തിയ എസ് ഐ

കാസർകോട്: (www.kasargodvartha.com 27.05.2021) കഴിഞ്ഞ ദിവസമുണ്ടായ ബൈക് അപകടത്തിൽ മരിച്ച 21 കാരന്റെ മാതാപിതാക്കളുടെ നൊമ്പരങ്ങൾ പങ്കുവെച്ചുള്ള ഇൻക്വസ്റ്റ് നടത്തിയ എസ് ഐയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചർചയാവുന്നു. കാസർകോട് സ്റ്റേഷനിലെ സുമേഷ് രാജ് ആണ് എഴുതിയിരിക്കുന്നത്.

ഇങ്ങനെയാണ് കുറിപ്പ്: ഞാൻ ഇന്ന് എന്റെ ഒരു അനുഭവം പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്. ഇന്ന് രാവിലെ എനിക്ക് ഒരു ഇൻക്വസ്റ്റ് ഡ്യൂടി ഉണ്ടായിരുന്നു. ഒരു ബൈക് ആക്സിഡന്റിൽ മരണപ്പെട്ട 21കാരന്റെ ബോഡിയായിരുന്നു. ഉപ്പയും ഉമ്മയും ഒരേയൊരു മകനും അടങ്ങിയ കുടുംബത്തിലെ പയ്യൻ. രണ്ട് പെൺമക്കളുടെ കല്യാണം കഴിഞ്ഞു. ഉപ്പ ഓടോ ഡ്രൈവറാണ്. എനിക്ക് നല്ല പരിചയം ഉള്ള ആളാണ്. ഉമ്മ വീട്ടുജോലികൾ ചെയ്യുന്നു. ഉപ്പക്ക് ജോലി ചെയ്യാൻ വയ്യാതായി എങ്കിലും മകന് ഒരു വരുമാനം കിട്ടുന്നതു വരെ പണിയെടുക്കുന്നു.

ഏക ആൺതരി ഇതൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ...! കാസർകോട്ട് ബൈക് അപകടത്തിൽ മരിച്ച 21 കാരന്റെ മാതാപിതാക്കളുടെ നൊമ്പരങ്ങൾ പങ്കുവെച്ച് ഇൻക്വസ്റ്റ് നടത്തിയ എസ് ഐ

ലോക് ഡൗൺ ആയതിനാൽ മകൻ വീട്ടിൽത്തന്നെ ആയിരുന്നു. വൈകീട്ട് ഉപ്പ സ്നേഹത്തോടെ വാങ്ങി നൽകിയ സ്കൂടെർ എടുത്ത് പോകാനിറങ്ങിയ മകനെ ഉമ്മ വിളിച്ച് പറഞ്ഞു, ചായ കുടിച്ച് പോകാമെന്ന്. ഇപ്പോ വരാമെന്ന് പറഞ്ഞ് പോയ മകൻ വിദ്യാനഗർ വച്ച് ബൈക് ആക്സിഡന്റിൽപെട്ട് മരണപ്പെട്ടു. തലക്കടിയേറ്റാണ് മരണപ്പെട്ടത്.

മാതാപിതാക്കളുടെ പ്രതീക്ഷയിൽ വളർന്ന അവൻ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. ഏകമകൻ നഷ്ടപ്പെട്ട ഉപ്പയെ സമാധാനിപ്പിക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു. ഏറെ സങ്കടം വന്ന ദിനമായിരുന്നു ഇന്ന്. മക്കളെ ഏറെ സ്നേഹിക്കുന്ന മാതാപിതാക്കൾ തീർചയായും മക്കളോട് ഹെൽമറ്റ് ധരിക്കാൻ പറയണം'. ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.

യുവതലമുറയടക്കം ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം ഉൾക്കൊള്ളണമെന്ന് സുമേഷ് രാജ് കാസർകോട് വാർത്തയോട് പറഞ്ഞു. തലയ്ക്കും മസ്തിഷ്‌കത്തിനും ഏല്‍ക്കുന്ന പരിക്കുമൂലമാണ് ഇരുചക്രവാഹനാപകടങ്ങളില്‍ പെടുന്ന ബഹുഭൂരിപക്ഷം പേരും മരണമടയുന്നത്. ഇതിന് ഒരു പരിധി വരെ തടയിടാന്‍ സഹായിക്കുന്നത് ഹെൽമെറ്റുകളാണ്. അതിന്റെ പ്രാധാന്യമാണ് വിദ്യനഗറിൽ ഉണ്ടായ അപകടം മുന്നറിയിപ്പ് നൽകുന്നത്.

Keywords:  Kerala, News, Kasaragod, Top-Headlines, Death, Accident, Accidental Death, Youth, Bike-Accident, Police, SI who conducted Inquest of 21-year-old died in Kasargod bike accident shares grievances of parents.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia