city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജ്യൂസ്, കോഫി, ചായ എന്നിവ വില്‍ക്കുന്ന കടകളും ബേക്കറികളും വൈകീട്ട് ആറ് വരെ മാത്രം; ലംഘിച്ചാൽ കർശന നടപടി

കാസർകോട്: (www.kasargodvartha.com 14.10.2020) ജ്യൂസ്, കോഫി, ചായ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ വൈകീട്ട് ആറിന് അടയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. സമ്പര്‍ക്ക രോഗ വ്യാപനം തടയുന്നതിന് ഈ കടകളില്‍ ഡിസ്‌പോസിബിള്‍ ഗ്ലാസുകളില്‍ മാത്രമേ പാനീയങ്ങള്‍ വിതരണം ചെയ്യാവൂ. സ്റ്റീല്‍ ഗ്ലാസുകളിലും പുനരുപയോഗിക്കുന്ന പാത്രങ്ങളിലും ഭക്ഷണം നല്‍കരുത്. കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം യാതൊരു കാരണവശാലും അനുവദിക്കില്ല.

ജ്യൂസ്, കോഫി, ചായ എന്നിവ വില്‍ക്കുന്ന കടകളും ബേക്കറികളും വൈകീട്ട് ആറ് വരെ മാത്രം; ലംഘിച്ചാൽ കർശന നടപടി

കടകളില്‍ നിന്നും കോവിഡ് സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ വഴിയോരങ്ങളിലെ തട്ടുകടകളില്‍ നിന്നും പാഴ്‌സല്‍ മാത്രം വിതരണം ചെയ്യണമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നുവെങ്കിലും പല കടകളും ഈ തീരുമാനം ലംഘിക്കുന്നതായി കാണപ്പെടുന്നുണ്ടെന്നും കടകൾക്കു മുന്നിൽ ആൾക്കൂട്ടമുണ്ടാകുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇനിയും ഇത് തുടർന്നാൽ കടകള്‍ക്കെതിരെ സി ആര്‍ പി സി 144 പ്രകാരം നിരോധനജ്ഞാ ലംഘിച്ചതിനും കേരള പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരവും പോലീസ് കര്‍ശന നടപടി സ്വീകരിക്കും. മറ്റു കടകള്‍ക്കും പാനീയങ്ങള്‍ വില്‍ക്കാത്ത ബേക്കറികള്‍ക്കും രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം.

തട്ടുകടകളിൽ ഗ്ലൗസും മാസ്‌കും ധരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പാഴ്‌സല്‍ വിതരണം ചെയ്യേണ്ടതാണ്. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ , പോലീസ്, മാഷ് പദ്ധതിയിലെ അധ്യാപകര്‍ എന്നിവരില്‍ ആരുടെയെങ്കിലും പരിശോധനയില്‍ ഉടമയും ജീവനക്കാരും ഗ്ലൗസും മാസ്‌കും ധരിക്കാത്തതായി കണ്ടെത്തിയാല്‍ ഏഴ് ദിവസത്തേക്ക്  കട അടച്ചുപൂട്ടണമെന്നും തീരുമാനിച്ചു. ഈ തീരുമാനം ലംഘിക്കുന്ന തട്ടുകടകള്‍ ജെ സി ബി  ഉപയോഗിച്ച് നീക്കം  ചെയ്യുന്നതിന് റവന്യു-പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കാന്‍ സെക്റ്ററല്‍ മജിസ്‌ട്രേറ്റുമാര്‍ പ്രവര്‍ത്തനം തുടങ്ങി. 38 പഞ്ചായത്തുകളിലും ഓരോ ഗസ്റ്റഡ് ഓഫീസര്‍മാരും മൂന്ന് നഗരസഭകളില്‍ നാല് വീതം ഗസ്റ്റഡ് ഓഫീസര്‍മാരെയുമാണ് പരിശീലനം നല്‍കി  ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നിയോഗിച്ചിട്ടുള്ളത്. ഇവര്‍ക്ക് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം നല്‍കിയിട്ടുണ്ട്.

കാഞ്ഞങ്ങാട്,കാസര്‍കോട് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരുടെ നിയന്ത്രണത്തിലായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകരെയാണ് സെക്റ്ററല്‍ മജിസ്‌ട്രേറ്റുമാരായി നിയമിച്ചത്. ജില്ലാകളക്ടര്‍ അധ്യക്ഷനായ ജില്ലതല ഐ ഇ സി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ അിറയിച്ചതാണ് ഇത്.
  

Keywords:  Kerala, News, Kasaragod, Bakery, COVID-19, Corona, Shop, Mask, District Collector, Meeting, Police, Shops and bakeries selling juice, coffee and tea only until 6 p.m; Strict action in case of violation.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia