Fire | ഗ്യാസ് സിലിൻഡറിന് തീപ്പിടിച്ച് തട്ടുകട കത്തിനശിച്ചു; കഞ്ചാവ് സംഘം തീയിട്ടതെന്ന് ആരോപണം; പൊലീസ് അന്വേഷണം തുടങ്ങി
Jul 14, 2023, 22:00 IST
ഉപ്പള: (www.kasargodvartha.com) ഗ്യാസ് സിലിൻഡറിന് തീപ്പിടിച്ച് തട്ടുകട പൂർണമായും കത്തിനശിച്ചു. ഉപ്പള ജോഡ്ക്കല്ലിലെ അബൂബകറിന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയാണ് വ്യാഴാഴ്ച രാത്രി കത്തി നശിച്ചത്. കടയുടെ അകത്തുണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിൻഡറുകളില്‍ രണ്ടെണ്ണം പൊട്ടിത്തെറിച്ചതായി കണ്ടെത്തിയതായി കടയുടമ പറഞ്ഞു.