city-gold-ad-for-blogger

അരൂരിന്റെ അരുമയായി ഷാനിമോള്‍ ഉസ്മാന്‍; പിടിച്ചെടുത്തത് 'കുഞ്ഞമ്മ' തുടങ്ങിവെച്ച 52 വര്‍ഷത്തെ ഇടത് കുത്തക

അലപ്പുഴ: (www.kasargodvartha.com 24.10.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 20ല്‍ 19ഉം ജയിച്ചപ്പോള്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി കണ്ണീരണിഞ്ഞ ഷാനിമോള്‍ ഉസ്മാനെ അതേ മണ്ണിലെ വോട്ടര്‍മാര്‍ നിയമസഭയിലേക്കയച്ചു. എംഎല്‍എയായിരുന്ന എ എം ആരിഫ് ലോക്‌സഭയിലേക്ക് ജയിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 1992 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചുകയറിയത്. അതും 52 വര്‍ഷമായി ഇളക്കം തട്ടാത്ത ഇടത് കുത്തകയാണ് ഷാനിമോള്‍ ഇളക്കിയത്.

അരൂരിന്റെ അരുമയായി ഷാനിമോള്‍ ഉസ്മാന്‍; പിടിച്ചെടുത്തത് 'കുഞ്ഞമ്മ' തുടങ്ങിവെച്ച 52 വര്‍ഷത്തെ ഇടത് കുത്തക

1967 മുതല്‍ ഒരിക്കല്‍ പോലും കോണ്‍ഗ്രസിന് വിജയം നേടാന്‍ സാധിക്കാത്ത മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി പുളിക്കലിനെ തോല്‍പ്പിച്ചാണ് ഷാനിമോളിലൂടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. ഇക്കഴിഞ്ഞ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലെ ഏക ഇടത് സിറ്റിംഗ് സീറ്റ് കൂടിയായിരുന്നു അരൂര്‍.

ഇടതുമുന്നണിക്ക് ശക്തമായ മേധാവിത്വമുള്ള മണ്ഡലത്തില്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38,519 വോട്ടുകള്‍ക്കായിരുന്നു എ എം ആരിഫ് വിജയിച്ചത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നതും അരൂരിലായിരുന്നു. 80.47 ശതമാനമായിരുന്നു അരൂരിലെ പോളിങ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പക്ഷെ പോളിംങ് ശതമാനം കുറവായിരുന്നു.

1967 ല്‍ അരൂരുകാര്‍ അരുമയോടെ കുഞ്ഞമ്മ എന്നുവിളിച്ചിരുന്ന കെ ആര്‍ ഗൗരിയമ്മ മത്സരിച്ചത് തൊട്ട് കോണ്‍ഗ്രസിന് അന്യം നിന്ന മണ്ഡലമായിരുന്നു അരൂര്‍. കേരളത്തില്‍ ഏറ്റവും അധികകാലം ഒരു വനിത എംഎല്‍എ ആയിരുന്ന മണ്ഡലം കൂടിയാണ് അരൂര്‍. അതിനു കാരണവും കെ ആര്‍ ഗൗരിയമ്മയാണ്. 1967 തൊട്ട് പിന്നെയുള്ള 36 വര്‍ഷം അരൂര്‍ അവര്‍ക്കൊപ്പമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Alappuzha, news, by-election, election, Top-Headlines, MLA, LDF, Congress, Shanimol Usman won in Aroor 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia