city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് കാലത്തെ അനാവശ്യ പോലീസ് നടപടിക്കെതിരെ അമര്‍ഷം പടരുന്നു; ഇങ്ങനെ പോയാല്‍ കാസര്‍കോട്ട് മെഡിക്കല്‍ കോളജിന് പുറമെ മാനസികാരോഗ്യകേന്ദ്രം തുടങ്ങേണ്ടി വരുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍

കാസര്‍കോട്: (www.kasargodvartha.com 18.04.2020) കോവിഡ് കാലത്തെ അനാവശ്യ പോലീസ് നടപടിക്കെതിരെ അമര്‍ഷം പടരുന്നു. ഇങ്ങനെ പോയാല്‍ കാസര്‍കോട്ട് മെഡിക്കല്‍ കോളജിന് പുറമെ മാനസീകാരോഗ്യകേന്ദ്രം തുടങ്ങേണ്ടി വരുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍ ആരോപിച്ചു. പോലീസിന്റെ അനാവശ്യ പീഡനം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് കാണിച്ച് ഷാനവാസ് പാദൂര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കി.

കോവിഡ് തടയാന്‍ പോലീസ് നടത്തുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി കൊണ്ട് തന്നെയാണ് അനാവശ്യ പീഡനം തടയണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയതെന്ന് ഷാനവാസ് പാദൂര്‍ പറഞ്ഞു. കൊറോണയെക്കാളും വലിയ പ്രശ്‌നമാണ് ചില പോലീസുകാരുടെ പെരുമാറ്റം കൊണ്ടുണ്ടാകുന്നത്. താന്‍ പ്രതിനിധാനം ചെയ്യുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍പ്പെട്ട മേല്‍പ്പറമ്പ് കട്ടക്കാലില്‍ 250 ല്‍പ്പരം കുടുംബങ്ങള്‍ ആശ്രയിക്കുന്ന ട്രാന്‍സ്‌ഫോര്‍മറിന്റെ ജമ്പര്‍ കത്തി പോയതിനെ തുടര്‍ന്ന് വൈദ്യുതി നിലച്ചിരുന്നു. ഉപഭോക്താക്കളില്‍ ചിലര്‍ പരാതി അറിയിച്ചതിനെ തുടര്‍ന്ന് ഇലക്ട്രിസിറ്റി ജീവനക്കാര്‍ ട്രാന്‍സ്‌ഫോര്‍മറിലെ തകരാര്‍ പരിഹരിക്കാന്‍ ചെന്നപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അവിടേക്ക് കടത്തിവിട്ടില്ലെന്നാണ് പരാതി. ഉപഭോക്താക്കള്‍ ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് എ.ഡി.എമ്മിനെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സബ് എഞ്ചിനീയറടക്കം എത്തിയിട്ടും അവിടേക്ക് വാഹനം കടത്തിവിടാന്‍ തയ്യാറായില്ല. ഒടുവില്‍ സബ് എഞ്ചിനീയറും ജീവനക്കാരും ഒരു കിലോമീറ്ററോളം നടന്ന് ചെന്നാണ് തകരാര്‍ പരിഹരിച്ച് വെളിച്ചം എത്തിച്ചതെന്ന് ഷാനവാസ് പാദൂര്‍ പറഞ്ഞു.

നിരവധി പേര്‍ക്വാറന്റനില്‍ കഴിയുന്ന പ്രദേശത്ത് വൈദ്യുതിയും വെള്ളവും ഇല്ലെങ്കിലുള്ള അവസ്ഥ ആലോചിക്കാവുന്നതേയുള്ളു. പ്രധാന റോഡായ മേല്‍പ്പറമ്പ്- ദേളി - ചട്ടഞ്ചാല്‍ റോഡ് പൊലീസ് അടച്ചതും ജനങ്ങളൊടുള്ള ക്രൂരതയാണ്. ദേളിയിലെ സ്വകാര്യ ആശുപത്രിയിലേക്കും ചട്ടഞ്ചാല്‍ പി എച്ച് സിയിലേക്കും രോഗികളും ഡോക്ടര്‍മാരും കടന്നു പോകുന്ന റോഡ് അടച്ച പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ഈ പ്രദേശത്ത് ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭിക്കുന്ന ഏക ആശുപത്രിയാണ് ദേളിയിലേത്. നെഞ്ചുവേദന അനുഭവപ്പെട്ട ഒരാളെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞതായും കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ആശുപത്രി ലെത്തിക്കാന്‍ കഴിഞ്ഞതെന്നും ഷാനവാസ് പാദൂര്‍ ചൂണ്ടിക്കാട്ടി.

കൊറോണ വ്യാപനം ശക്തമായപ്പോള്‍ ജില്ലയില്‍ പോലീസ് സ്വീകരിച്ച ശക്തമായ നടപടി തന്നെയാണ് രോഗവ്യാപനം തടയുന്നതില്‍ മുഖ്യപങ്ക് വഹിച്ചതെന്ന കാര്യം വിസ്മരിച്ചു കൊണ്ടല്ല പോലീസിനെ കുറ്റപ്പെടുത്തുന്നതെന്ന് ഷാനവാസ് പറഞ്ഞു. പോലീസ് അതോടൊപ്പം മനുഷ്യത്വത്തോടെ പെരുമാറുകയാണ് വേണ്ടത്. പോലീസിലെ ചെറിയൊരു ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമാണ് സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്നത്.

കോവിഡ് കാലത്തെ അനാവശ്യ പോലീസ് നടപടിക്കെതിരെ അമര്‍ഷം പടരുന്നു; ഇങ്ങനെ പോയാല്‍ കാസര്‍കോട്ട് മെഡിക്കല്‍ കോളജിന് പുറമെ മാനസികാരോഗ്യകേന്ദ്രം തുടങ്ങേണ്ടി വരുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍


Keywords:  Kasaragod, Kerala, news, Top-Headlines, Panchayath, Police, COVID-19, Shanavas Padoor against Kasaragod Police
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia